നാടിന്റെ ജനകീയോത്സവത്തില്‍ ആകാശ വിസ്മയമൊരുക്കി തുമ്പി യും


തളിപ്പറമ്പിന്റെ ജനകീയോത്സവം ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി ആകാശകാഴ്ചകളുടെ വിസ്മയം ഒരുക്കാന്‍ തുമ്പി തയ്യാറായി. ആഘോഷങ്ങളുടെ ആകാശ കാഴ്ച്ചയ്ക്കായി തുമ്പി ഏവിയേഷന്റെ ഹെലികോപ്റ്റര്‍ ധര്‍മ്മശാലയില്‍ ഒരുങ്ങിയിരിക്കുകയാണ്. ഹെലികോപ്റ്റര്‍ റൈഡിന്റെ ഉദ്ഘാടനം ചലച്ചിത്രതാരം മാല പാര്‍വതി ഫ്‌ലാഗ് ഓഫ് ചെയ്തു.

Advertisements

ഒരേസമയം ആറുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ഫോര്‍വേഡ് ഫേയിസിങ് രീതിയിലാണ് ഹെലികോപ്റ്ററിന്റെ സീറ്റിംഗ് സൗകര്യമുള്ളത്. 7 കിലോമീറ്റര്‍ ചുറ്റളവിലാണ് ഹെലികോപ്റ്ററിന്റെ സഞ്ചാരപരിധി. യാത്രക്കാരുടെ താല്പര്യം അനുസരിച്ച് സഞ്ചാര പാത മാറ്റുന്നത് പരിഗണനയിലുണ്ട്. ഡിസംബര്‍ 31 വരെ എല്ലാ ദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ ഹെലികോപ്റ്റര്‍ റൈഡ് സൗകര്യമുണ്ട്. 12 വര്‍ഷത്തോളമായി ദക്ഷിണേന്ത്യയില്‍ ഒട്ടാകെ പ്രവര്‍ത്തിക്കുന്ന തുമ്പി ഏവിയേഷന്‍ തളിപ്പറമ്പില്‍ ആദ്യമായാണ് യാത്രാ സംവിധാനം ഒരുക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന എല്ലാ സംവിധാനങ്ങളും ഹെലികോപ്റ്ററില്‍ സജ്ജമാണ്. എയര്‍ഫോഴ്‌സിലും ആര്‍മിയിലും ഉള്‍പ്പെടെ അനുഭവസമ്പത്തുള്ള പൈലറ്റുകളാണ് ഹെലികോപ്റ്റര്‍ കൈകാര്യം ചെയ്യുന്നത്. 6 മിനിറ്റിന് 3699 രൂപയും 7 മുതല്‍ 12 മിനിറ്റ് വരെ 7499 രൂപയുമാണ് റൈഡിന്റെ നിരക്ക്. www.helitaxii.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ബുക്കിങ്ങും. മാങ്ങാട്ട്പറമ്പ് പോലീസ് മൈതാനിയില്‍ ടിക്കറ്റ് കൗണ്ടറും പ്രവര്‍ത്തിക്കുന്നുണ്ട്.

Hot Topics

Related Articles