ദുല്‍ഖര്‍ സല്‍മാന്റെ തമിഴ് ചിത്രം ‘ഹേ സിനാമികാ’ എത്തുന്നു; സംവിധാനം പ്രശസ്ത കൊറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്റര്‍

കൊച്ചി; ദുല്‍ഖര്‍ സല്‍മാനെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത കൊറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ‘ഹേ സിനാമികാ’ എന്ന തമിഴ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ യാഴാന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.അദിതി റാവു ഹൈദരിയും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍.

Advertisements

മണിരത്നം സംവിധാനം ചെയ്ത ഓകെ കണ്‍മണി എന്ന ചിത്രത്തിലെ ഗാനത്തില്‍ നിന്നാണ് ചിത്രത്തിന്റെ പേര് എടുത്തിരിക്കുന്നതെന്ന് ബൃന്ദ മാസ്റ്റര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.ബൃന്ദയുടെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം.ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തില്‍ ഗായകന്റെ റോളിലും ദുല്‍ഖര്‍ എത്തുന്നുണ്ട്. ഒരു റൊമാന്റിക് എന്റര്‍ടെയിനറായ ഹേയ് സിനാമിക ജിയോ സ്റ്റുഡിയോയും ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രം 2022 ഫെബ്രുവരി 25ന് തീയേറ്ററുകളിലെത്തും. കണ്ണും കണ്ണും കൊള്ളയടിത്താല്‍, വാന്‍ എന്ന ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. വാന്‍ പുറത്തിറങ്ങിയിട്ടില്ല.

Hot Topics

Related Articles