നടി യാമി ഗൗതമിന് ആൺകുഞ്ഞ് പിറന്നു; വ്യത്യസ്തമായ പേരിട്ട് താര ദമ്പതികൾ

മുംബൈ: നടി യാമി ഗൗതമിനും അവരുടെ ഭര്‍ത്താവ് ചലച്ചിത്ര നിർമ്മാതാവ് ആദിത്യ ധറിനും ആദ്യ കുഞ്ഞ് പിറന്നു. മെയ് 20 ന്, ദമ്പതികള്‍ ഇൻസ്റ്റാഗ്രാമില്‍ ഒരു മനോഹരമായ കുറിപ്പോടെയാണ് ഈ വിവരം ലോകത്തെ അറിയിച്ചത്. വേദവിദ് എന്നാണ് പുതുതായി പിറന്ന കുട്ടിക്ക് താര ദമ്പതികള്‍ പേരിട്ടിരിക്കുന്നത്. ഇവരുടെ ഇൻസ്റ്റാഗ്രാം കുറിപ്പ് ഇങ്ങനെയാണ് “സൂര്യ ഹോസ്പിറ്റലിലെ അസാധാരണമായ അർപ്പണബോധമുള്ള മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ഞങ്ങളുടെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. പ്രത്യേകിച്ച്‌ ഡോ. ഭൂപേന്ദർ അവസ്തി, ഡോ. രഞ്ജന ധനു എന്നിവര്‍ക്ക്. അവരുടെ വൈദഗ്ധ്യവും അശ്രാന്ത പരിശ്രമവുമാണ് ഈ സന്തോഷകരമായ സന്ദർഭം സാധ്യമാക്കിയത്.

Advertisements

മാതാപിതാക്കളായി ഈ മനോഹരമായ യാത്ര ആരംഭിക്കുമ്പോള്‍ ഞങ്ങളുടെ മകനെ ശോഭനമായ ഭാവി കാത്തിരിക്കുന്നുവെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അവൻ നേടുന്ന നേട്ടങ്ങളിലൂടെ അവൻ ഞങ്ങളുടെ മുഴുവൻ കുടുംബത്തിനും ഈ രാജ്യത്തിനും അഭിമാനമായി വളരുമെന്ന പ്രതീക്ഷയും വിശ്വാസവും ഞങ്ങളില്‍ നിറയുന്നു. വേദവിദ് എന്നാണ് കുട്ടിയുടെ പേര് എന്നും അക്ഷയത്രിതീയ ദിനത്തിലാണ് കുട്ടി പിറന്നതെന്നും യാമിയും ഭര്‍ത്താവും അറിയിക്കുന്നു. അവസാനമായി ആര്‍ട്ടിക്കിള്‍ 370 എന്ന ചിത്രത്തിലാണ് യാമി അഭിനയിച്ചത്. മലയാളത്തില്‍ ഹീറോ അടക്കം ചിത്രങ്ങളില്‍ യാമി ഗൗതം അഭിനയിച്ചിട്ടുണ്ട്. 2021ലാണ് യാമിയും ആദിത്യയും വിവാഹിതരായത്. മൂന്ന് വര്‍ഷത്തോളം ഇവര്‍ പ്രണയത്തിലായിരുന്നു. ആയുഷ്മാൻ ഖുറാന, മൃണാല്‍ താക്കൂർ, നേഹ ധൂപിയ എന്നിവരുള്‍പ്പെടെ നിരവധി ബോളിവുഡ് സെലിബ്രിറ്റികള്‍ മാതാപിതാക്കളായ യാമി ഗൗതമിനും ആദിത്യ ധറിനും കുട്ടിക്കും ആശംസകള്‍ നേരുന്നുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.