ഒരു കലണ്ടര്‍ ഇയറില്‍ ഏഴ് തവണ ആയിരം റണ്‍സ് ; സച്ചിന്റെ ഒരു റെക്കോർഡ് കൂടി പഴങ്കഥയാക്കി വിരാട് കോഹ്ലി 

സ്പോർട്സ് ഡെസ്ക്ക് : ഇതിഹാസ താരം സച്ചിൻ ടെൻഡുല്‍ക്കറുടെ ഒരു റെക്കോര്‍ഡ് കൂടെ വിരാട് കോഹ്ലി മറികടന്നു. ഏഴ് തവണ ഒരു കലണ്ടര്‍ ഇയറില്‍ ആയിരം റണ്‍സ് നേടി എന്ന സച്ചിന്റെ റെക്കോര്‍ഡ് ആണ് കോഹ്ലി മറികടന്നത്.2023-ല്‍ ശുഭ്മാൻ ഗില്ലിനും രോഹിത് ശര്‍മ്മയ്ക്കും ശേഷം ഏകദിനത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനായും കോഹ്ലി മാറി.

Advertisements

2011, 2012, 2013, 2014, 2017, 2018, 2019, 2023 എന്നിങ്ങനെ എട്ട് വര്‍ഷങ്ങളില്‍ കോഹ്‌ലി ഏകദിനത്തില്‍ 1000 റണ്‍സ് തികച്ചിരുന്നു. സച്ചിനാകട്ടെ ഏഴ് തവണ (1994, 1996, 1997, 1998, 2000, 2003, 2007) 1000 ന് മുകളില്‍ റണ്‍സ് തികച്ചു. ഈ നാഴികക്കല്ല് കൈവരിക്കാൻ ഇന്ന് 34 റണ്‍സ് ആയിരുന്നു കോഹ്ലിക്ക് വേണ്ടിയിരുന്നത്‌. .

Hot Topics

Related Articles