കുട്ടികളിലെ ഉയർന്ന രക്തസമ്മർദം നിസ്സാരമാക്കരുത്; രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടത്

ഉയർന്ന രക്തസമ്മർദ്ദം നേരിടുന്ന കുട്ടികളിലും കൗമാരക്കാരിലും ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ഇവരില്‍ പക്ഷാഘാതവും ഹൃദയാഘാതവും ഉണ്ടാകാനുള്ള സാധ്യത നാലിരട്ടി കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. മക്മാസ്റ്റർ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍, മെയ് 3 മുതല്‍ 6 വരെ ടൊറൻ്റോയില്‍ നടക്കുന്ന പീഡിയാട്രിക് അക്കാദമിക് സൊസൈറ്റീസ് (പിഎഎസ്) 2024 മീറ്റിംഗില്‍ ഡോ കാല്‍ റോബിൻസണ്‍ അവതരിപ്പിക്കുന്ന പഠനത്തിലാണ് ഇതിനെ കുറിച്ച്‌ പറയുന്നത്. യുവാക്കള്‍ക്കിടയിലെ ഹൈപ്പർടെൻഷൻ്റെ ദീർഘകാല പ്രത്യാഘാതങ്ങളെ കുറിച്ച്‌ പഠനം ചൂണ്ടിക്കാട്ടുന്നു.

Advertisements

ഹൃദയത്തില്‍ നിന്നും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്കും രക്തം കൊണ്ടുപോകുന്ന രക്തക്കുഴലുകളായ ധമനികളുടെ ചുവരുകളില്‍ ചെലുത്തുന്ന മർദ്ദമാണ് രക്തസമ്മർദ്ദം. സാധാരണ രക്തസമ്മർദ്ദം 90/60mmHg നും 120/80mmHg നും ഇടയിലാണ്. ഉയർന്ന രക്തസമ്മർദ്ദം 140/90mmHg അല്ലെങ്കില്‍ ഉയർന്നതായി കണക്കാക്കപ്പെടുന്നു. ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ ഈ അവസ്ഥയെ ഹൈപ്പർടെൻഷൻ എന്ന് വിളിക്കുന്നു. ഹൈപ്പർടെൻഷൻ ആഗോളതലത്തില്‍ ഓരോ 15 കുട്ടികളിലും കൗമാരക്കാരിലും ഒരാളെ ബാധിക്കുന്നതായും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ 10.8 ശതമാനത്തിലധികം മരണങ്ങളും ഹൈപ്പർടെൻഷൻ മൂലമാണ് സംഭവിക്കുന്നതെന്നും ഗവേഷകർ പറയുന്നു.vകാനഡയിലെ ഒൻ്റാറിയോയില്‍ 1996 നും 2021 നും ഇടയില്‍ ഹൈപ്പർടെൻഷൻ കണ്ടെത്തിയ 25,605 യുവാക്കളില്‍ നിന്നുള്ള ഡാറ്റ ഗവേഷകർ വിശകലനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുട്ടിക്കാലത്തെ ഉയർന്ന രക്തസമ്മർദ്ദം നേരത്തേ കണ്ടെത്തുന്നതും ചികിത്സിക്കുന്നതും പ്രായപൂർത്തിയായപ്പോള്‍ ഹൃദ്രോഗങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുമെന്ന് വിദഗ്ധർ പറയുന്നു.
കുട്ടിക്കാലത്ത് തന്നെ പതിവായുള്ള പരിശോധനയും ഫോളോ-അപ്പിൻ്റെയും ആവശ്യകതയെക്കുറിച്ച്‌ അവബോധം വളർത്തുന്നത് പ്രായപൂർത്തിയായപ്പോള്‍ ഹൃദയ സംബന്ധമായ ഗുരുതരമായ സങ്കീർണതകള്‍ ഒഴിവാക്കുന്നതില്‍ നിർണായക പങ്ക് വഹിക്കുന്നതായി ദി ഹോസ്പിറ്റല്‍ ഫോർ സിക്ക് ചില്‍ഡ്രൻ (സിക്ക് കിഡ്സ്) യിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗം ഡോ. കാല്‍ എച്ച്‌. റോബിൻസണ്‍ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.