സാമ്പത്തിക തട്ടിപ്പുകേസില്‍ നിയമസഹായം തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസ് :അഡ്വക്കേറ്റ് ബി.എ ആളൂരിന്റെ അറസ്റ്റ് താത്ക്കാലികമായി  തടഞ്ഞ് ഹൈക്കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ അഡ്വക്കേറ്റ് ബി.എ ആളൂരിന്റെ അറസ്റ്റ് താത്ക്കാലികമായി ഹൈക്കോടതി തടഞ്ഞു.തിങ്കളാഴ്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്.ജാമ്യമില്ലാ വകുപ്പ് ചുമത്താത്തതിനാല്‍ മുൻകൂർ ജാമ്യഹർജിയുടെ ആവശ്യമില്ലെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ ചൂണ്ടിക്കാട്ടി.

Advertisements

നല്‍കിയ ഫീസ് തിരിച്ചുചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് പരാതിക്ക് പിന്നിലെന്നാണ് ആളൂരിന്റെ വാദം.ബംഗളൂരുവില്‍ ബിസിനസ് നടത്തുന്ന ഫോർട്ട് കൊച്ചി സ്വദേശിയാണു പരാതിക്കാരി. സാമ്പത്തിക തട്ടിപ്പുകേസില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ കൈയേറ്റം ചെയ്‌തെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി.

Hot Topics

Related Articles