നമ്മള് പലപ്പോഴും ചെറിയ ജീവികളെ അത്ര പേടിക്കാറില്ല. എന്നാല്‍ ഈ ചെറിയ ജീവികള്‍ക്ക് നമ്മെ എളുപ്പത്തില്‍ കൊല്ലാൻ കഴിയുമെന്നുള്ളതും പലപ്പോഴും നമ്മള് മറന്നു പോകാറുണ്ട്. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ മനുഷ്യനെ കൊല്ലാൻ സാധിക്കുന്ന വിഷമുള്ള ചില ജീവികളുണ്ട്. ഒരു ജീവിയുടെ വിഷാംശത്തിന്റെ അളവ് പ്രവചിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് വെള്ളത്തിനടിയിലുള്ള ജീവികളുടെ. അത്തരത്തില്‍ വെള്ളത്തിനടിയിലുള്ള ഒരു ജീവിയുണ്ട്, കാഴ്ചയില്‍ ചെറുതാണെങ്കിലും സയനൈഡിനേക്കാള്‍ അപകടകാരിയായ വിഷമാണ് അവയ്ക്ക്. പാമ്പുകള്‍ക്ക് ആണ് കൂടുതല്‍ അപകടകരമായ വിഷം ഉണ്ടെന്ന് കരുതുന്നുവെങ്കില്‍, തെറ്റി. പറഞ്ഞുവരുന്നത് നീല വലയമുള്ള നീരാളിയെ കുറിച്ചാണ്. വളരെ വിഷമുള്ള ഈ നീല-വലയമുള്ള നീരാളി മിനിറ്റുകള്‍ക്കുള്ളില്‍ 26 പേരെ കൊല്ലാൻ ആവശ്യമായ വിഷം വഹിക്കുന്നു. വെള്ളത്തിനടിയിലെ ഈ ജീവിയുടെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.