പൂനെ: മഹാരാഷ്ട്ര യിലെ അരാവതി അകോല ജില്ലാതിർത്തിയിലുള്ള ദേശീയ പാതയിൽ ആണ് ഗിന്നസ് ബുക്കിൽ ഇടം നേടിയ റോഡ് സ്ഥിതി ചെയ്യുന്നത്. എൻ എച്ച് 53-ലാണ് 73 കിലോമീറ്റർ നീളത്തിലു ള്ള കോൺക്രീറ്റ് റോഡ് നിർമ്മിച്ചത് അഞ്ചു ദിവസം കൊണ്ടാണ്. കേന്ദ്ര ഗതാഗത മന്ത്രി നിഥിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്.
Advertisements
രാജ്യത്തിനു മുഴുവൻ അഭിമാനിക്കാവുന്ന നേട്ടമാണെന്നു ഗഡ്കരി ട്വിറ്ററിൽ കുറിച്ചു. മുൻപ് ഈ റിക്കാർഡ് ഖത്തറിലെ പബ്ലിക് വർക്ക് അതോറിറ്റി അഷ്ഗൽ 2019 ഫെബ്രുവരി 27ന് നേടിയതായിരുന്നു. അൽഖോർ എക്സ്പ്രസ്സ് വേയുടെ ഭാഗമായ റോഡ് പണി 10 ദിവസം കൊണ്ടായിരുന്നു അന്ന് അവർ തീർത്തത്.