ഹിജാബ് വിലക്ക്: കേസ് അടിയന്തരമായി പരിഗണിക്കുന്നത് പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്

തിരുവനന്തപുരം:ഹിജാബ് വിലക്ക് വീണ്ടും സുപ്രീം കോടതിയിൽ പരിഗണിക്കേണ്ട കേസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. ഹിജാബ് വിലക്ക് വന്നതോടെ പല പെൺകുട്ടികളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉപേക്ഷിച്ചെന്ന് അഡ്വ. മീനാക്ഷി അറോറ കോടതിയെ അറിയിച്ചു. ഫെബ്രുവരി ആറിന് പരീക്ഷ നടക്കുകയാണ്.

വിദ്യാർഥികൾ പരീക്ഷ എഴുതേണ്ടത് ഹിജാബ് വിലക്ക് നിലവിലുള്ള സർക്കാർ കോളജിലുകളിലാണ്. വിലക്ക് കാരണം പരീക്ഷ എഴുതാനാകാത്ത സാഹചര്യമാണ് വിദ്യാർഥികൾക്കുള്ളതെന്നും മീനാക്ഷി അറോറ പറഞ്ഞു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിഷയത്തിൽ ഇടക്കാല വിധി വേണമെന്നും അഭിഭാഷക ആവശ്യപ്പെട്ടു. ഇക്കാര്യം അടിയന്തരമായി പരിശോധിക്കാമെന്നും മൂന്നംഗ ബെഞ്ച് ഹർജി പരിഗണിക്കാൻ നടപടിയെടുക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

മൂന്നംഗ ബെഞ്ച് ഹർജി പരിഗണിക്കേണ്ട തീയതി തയ്യാറാക്കും. രജിസ്ട്രാറോട് ഇക്കാര്യത്തിൽ കുറിപ്പ് തയ്യാറാക്കി എത്രയും വേഗം എത്തിക്കാമെന്ന ഉറപ്പും ചീഫ് ജസ്റ്റിസ് നൽകി..

Hot Topics

Related Articles