ഹിന്ദുവാണെന്ന വ്യാജേനെ ബംഗാളിൽ ബാറിൽ ഡാൻസറായി ജോലി നോക്കി; ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ പൊലീസ് പിടികൂടി; യുവതിയെ പിടികൂടിയത് മൂന്നു മാസത്തെ തിരച്ചിലിനൊടുവിൽ

മുംബൈ: ഹിന്ദുവാണെന്ന വ്യാജേനെ ബംഗാളിലെ ബാറിൽ ഡാൻസറായി ജോലി നോക്കിയിരുന്ന യുവതിയെയാണ് പൊലീസ് പിടികൂടിയത്. ഹിന്ദുവാണെന്ന വ്യാജേന രാജ്യത്ത് 15 വർഷം താമസിച്ച ബംഗ്ലാദേശ് സ്വദേശിനിയായ 27 കാരിയായ റോണി ബീഗമാണ് ബംഗളൂരുവിൽ നിന്ന് പിടിയിലായത്. ഫോറിനേഴ്സ് റീജണൽ രജിസ്ട്രേഷൻ ഓഫീസിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

Advertisements

15 വർഷങ്ങൾക്ക് മുൻപ് 12-ാം വയസിലാണ് ഇവർ അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചത്. തുടർന്ന് പായൽ ഘോഷ് എന്ന് പേരുമാറ്റി മുംബൈയിലെ ഡാൻസ് ബാറിൽ ഡാൻസറായി പ്രവേശിച്ചു. ബംഗാളിയാണെന്നാണ് യുവതി എല്ലാവരെയും പറഞ്ഞ് വിശ്വസിപ്പിച്ചത്. അവിടെ നിന്ന് മംഗളൂരു സ്വദേശിയായ നിതിൻ കുമാറുമായി യുവതി പ്രണയത്തിലായി. തുടർന്ന് 2019 ൽ നിതിനെ വിവാഹം കഴിച്ച് ഇവർ ബംഗളൂരുവിലെ അഞ്ജന നഗറിലേക്ക് താമസം മാറി. മുംബൈയിൽ ഉണ്ടായിരുന്നപ്പോൾ തന്നെ സുഹൃത്തുക്കളുടെ സഹായത്തോടെ യുവതി പാൻ കാർഡും ആധാർ കാർഡും നേടി. ബംഗളൂരുവിൽ ഡെലിവറി എക്സിക്യൂട്ടിവാണ് നിതിൻ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അച്ഛന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനാണ് യുവതി ബംഗ്ലാദേശിലേക്ക് പോകാൻ ശ്രമിച്ചത്. കൊൽക്കത്തയിൽ നിന്നും ധാക്കയിലേക്ക് പോകാനയിരുന്നു തീരുമാനം. എന്നാൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ ബംഗ്ലാദേശ് സ്വദേശിയാണെന്ന് കണ്ടെത്തിയത്. മൂന്ന് മാസത്തെ തെരച്ചിലിനൊടുവിലാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles