ആഗ്ര: അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം ‘ഓ മൈ ഗോഡ് 2’ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രമാണ്. ഇപ്പോഴിതാ അക്ഷയ് കുമാറിനെ തല്ലിയാല്‍ 10 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് രാഷ്ട്രീയ ബജ്റംഗ് ദള്‍ എന്ന് സംഘടന. നായകനായ അക്ഷയ് കുമാറിനെ തല്ലുകയോ മുഖത്ത് കരി ഓയില്‍ ഒഴിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്നാണ് രാഷ്ട്രീയ ബജ്റംഗ് ദള്‍ നേതാവ് ഗോവിന്ദ് പരാസര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ചിത്രത്തില്‍ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്ന പേരില്‍ ചിത്രത്തിനെതിരെ പ്രതിഷേധവും ചില ഹിന്ദുത്വ സംഘടനകള്‍ നടത്തുന്നുണ്ട്.
ബജ്റംഗ് ദള്‍ സംഘടന ചിത്രത്തിന്‍റെ റിലീസ് ദിവസം ആഗ്രയിലെ ശ്രീടാക്കീസിന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. നേരത്തെ, വൃന്ദാവനിലെ ആശ്രമത്തിൽ സംസാരിക്കവെ ആത്മീയ നേതാവ് സാധ്വി ഋതംഭര ചിത്രത്തിനെതിരെ ആഞ്ഞടിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹിന്ദു ദൈവങ്ങളെ സിനിമയിൽ അപമാനിക്കുന്നത് പണ്ടും സംഭവിച്ചിട്ടുണ്ട്, ഹിന്ദു വിശ്വാസത്തിന് മുകളിലേക്കുള്ള കടന്നുകയറ്റം ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും. ബോളിവുഡ് ഇത് തുടര്‍ന്നാല്‍ ഹിന്ദുക്കള്‍ റോഡിലിറങ്ങി പ്രതിഷേധിക്കും. ശിവഭക്തി ഒരു തമാശയല്ല മൂന്നോളം ഹിന്ദുത്വ സംഘടനകളുടെ രക്ഷിതാവായ ഇവര്‍ പറഞ്ഞു.
അതേസമയം സെക്സ് എഡ്യൂക്കേഷന്‍ സംബന്ധിച്ച വിഷയം സംസാരിക്കുന്ന ചിത്രത്തില്‍ ശിവന്‍റെ പ്രതിനിധിയായാണ് അക്ഷയ് കുമാര്‍ എത്തുന്നത്. ആദ്യദിനത്തില്‍ 9 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. അത് വച്ച് നോക്കുമ്പോള്‍ ഇത് മോശമല്ലാത്ത കളക്ഷനാണ് എന്നാണ് വിവരം.
2012-ൽ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെയും പരേഷ് റാവലിന്റെയും ഓ മൈ ഗോഡ് എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഓ മൈ ഗോഡ് 2. അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ്. യാമി ഗൗതമാണ് ചിത്രത്തിലെ നായിക.