ഹെൽമറ്റിന് എക്‌സ്‌പൈറി ഡേറ്റ്…! സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും; ഹെൽമറ്റ് വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഇരുചക്ര വാഹനം ഉപയോഗിക്കുന്നവർക്കും പുറകിൽ ഇരുന്ന് യാത്ര ചെയ്യുന്നവർക്കും എല്ലാം ഹെൽമറ്റ് നിർബന്ധമാക്കിയിട്ടുണ്ട് എന്ന് നിങ്ങൾക്കറിയാമല്ലോ. എന്നാൽ ഹെൽമറ്റിന് എക്‌സ്പയറി ഡേറ്റ് ഉണ്ട് എന്ന കാര്യം നിങ്ങൾക്ക് അറിയാമോ. സാധാരണയായി നമ്മൾ ഹെൽമെറ്റ് വാങ്ങിക്കഴിഞ്ഞാൽ അത് കേടാകുമ്‌ബോൾ മാറ്റി വാങ്ങുകയാണ് പതിവ്.

Advertisements

എന്നാൽ ഹെൽമറ്റിനും എക്‌സ്പയറി ഡേറ്റ് ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. ഇല്ലെങ്കിൽ തീർച്ചയായും വിശ്വസിച്ചോളൂ. ഹെൽമറ്റിന് എക്‌സ്പയറി ഡേറ്റ് ഉണ്ട്. യാത്രകളിൽ അപകടങ്ങൾ എന്തെങ്കിലും സംഭവിച്ചാൽ സുരക്ഷയ്ക്ക് വേണ്ടിയാണ് ഹെൽമറ്റ് ഉപയോഗിക്കുന്നത് എന്നതുകൊണ്ടുതന്നെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ഹെൽമെറ്റുകൾ മാറ്റി വാങ്ങാനും ശ്രദ്ധിക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുരക്ഷയുടെ ഭാഗമായതുകൊണ്ട് തന്നെ നല്ല നിലവാരമുള്ള ഐഎസ്ഐ ഗുണനിലവാരമുള്ള ഹെൽമെറ്റുകൾ വാങ്ങാനും ശ്രദ്ധിക്കണം.ഓരോ ഹെൽമെറ്റിനും മുകളിൽ അത് നിർമ്മിച്ച തീയതി അച്ചടിച്ചു വെച്ചിട്ടുണ്ടാകും. ആ തീയതി മുതൽ ഏഴുവർഷം വരെയാണ് ഒരു ഹെൽമറ്റിന്റെ കാലാവധി എന്നത് മനസ്സിലാക്കി വെച്ചോളൂ.

കൃത്യമായ പാകത്തിലുള്ള ഹെൽമറ്റ് ആണോ ഉപയോഗിക്കുന്നത് എന്നും ഹെൽമറ്റിന്റെ പ്രധാന ഭാഗമായ വിസറുകൾ കേടായിട്ടില്ല എന്ന് ഉറപ്പുവരുത്തേണ്ടതും പ്രധാനമാണ്. കേടായ വിസറുകൾ ഉള്ള ഹെൽമെറ്റ് ഉപയോഗിക്കുന്നത് രാത്രികാലങ്ങളിൽ ദൂരക്കാഴ്ച ഇല്ലാതാക്കുന്നതിന് കാരണമാകും. സ്ട്രിപ്പുകളും ബക്കിളുകളും ശരിയാണോ എന്ന് പരിശോധിക്കേണ്ടതും അനിവാര്യമാണ്.

Hot Topics

Related Articles