തിരുവനന്തപുരം: ഹോട്ടൽ ഭക്ഷണത്തിന് വില വർധിപ്പിക്കാനൊരുങ്ങി ഹോട്ടലുടമകൾ. ഒറ്റയടിയ്ക്ക് 260 രൂപ പാചക വാതകത്തിന് വില വർദ്ധിപ്പിച്ചത് താങ്ങാവുന്നതിലപ്പുറമാണെന്ന് ചൂണ്ടിക്കാട്ടി കേരള ഹോട്ടൽ ആന്റ് റസ്റ്ററൊന്റ് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിയ്ക്കും, കേന്ദ്രെ പെട്രോളിയം മന്ത്രിക്കും കത്തയച്ചു.
ഇന്ധന- പാചക വാതക വില വർധനവിന്റെ പശ്ചാതലത്തിൽ ഭക്ഷണത്തിന് വില കൂട്ടാതെ പിടിച്ചു നിൽക്കാനാകില്ലെന്നാണ് ഇവരുടെ പക്ഷം. വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കൂടി അനിയന്ത്രിതമായി വർദ്ധിപ്പിച്ചതോടെ നിലവിലെ നിരക്കിൽ ഭക്ഷണം വിളമ്പിയാൽ കട പൂട്ടേണ്ടിവരുമെന്നാണ് ഹോട്ടലുടമകൾ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോഴിക്കും, തക്കാളിക്കും ഒക്കെ വില കൂടാൻ തുടങ്ങിയതും തിരിച്ചടിയാകുന്നുണ്ട്.
വില കൂട്ടാൻ അനുവദിക്കാത്ത പക്ഷം ഹോട്ടലുകൾ അടച്ചിടുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും ഉടമകളുടെ സംഘടന നേതാക്കൾ വ്യക്തമാക്കുന്നു.