കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 12 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ സെൻറ് ജോർജ് കോളേജ്, കൊണ്ടൂർ ക്രിപ്പ് മിൽ, കോളേജ് പടി, ആറാം മൈൽ, റോട്ടറി ക്ലബ്, കടുവാമുഴി, ഇടത്തും കുന്ന്, മറ്റക്കാട്, ജവാൻ റോഡ് എന്നീ ഭാഗങ്ങളിൽ 8.30 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇറ്റലിമഠം, മാമ്മൂട്, മാമ്മൂട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്, ലൂർദ്ദ്നഗർ എന്നീ ട്രാൻസ് ഫോർമറുകളിൽ 10 മുതൽ ഒന്ന് വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേന്നംമ്പള്ളി, വൃന്ദാവൻ, 12-ാം മൈൽ, 13-ാം മൈൽ, ഗ്രാന്റ് കേബിൾ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കാളക്കൂട് ട്രാൻസ്ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പട്ടത്തിമുക്ക്, റെയിൽവേ ഓവർബ്രിഡ്ജ്, റെയിൽവേ ബൈപാസ്,എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും, വാണി ഗ്രൗണ്ട്, വണ്ടിപ്പേട്ട, ഗ്രീൻ വാലി, പറാൽ പള്ളി, പറാൽ ആറ്റുവാക്കേരി,പറാൽ SNDP, പാലക്കളം, കുമരംകേരി, കൊട്ടാരം, ശംബൂകംതറ, പിച്ചിമറ്റം, കപ്പുഴക്കേരി എന്നീ ട്രാൻസ്‌ഫോർമറുകളിൽ 12 മണി മുതൽ വൈകുന്നേരം 5 മണി വരയും വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കേളൻ കവല ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.