പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് പതിനൊന്ന് പവന്‍ കവര്‍ന്നു

വീട്ടുകാര്‍ ക്ഷേത്രത്തില്‍ പോയ സമയത്ത് പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് സ്വര്‍ണം മോഷ്ടിച്ചു.വീടുപൂട്ടി ക്ഷേത്രത്തിലെ ഉത്സവത്തിന് വീട്ടുകാര്‍ പോയ തക്കം നോക്കിയാണ് വീട് കുത്തിതുറന്ന് 11 പവന്റെ ആഭരണങ്ങള്‍ കവര്‍ന്നത്. കുമ്പളഹേരൂരിലെ ആനന്ദയുടെ ഭാര്യ വിജയ ലക്ഷ്മി (40)യുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

Advertisements

വീട് പൂട്ടി ഇന്നലെ രാവിലെ 10 മണിയോടെ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് പോയതായിരുന്നു. ഉച്ചക്ക് രണ്ടര മണിയോടെ തിരിച്ചെത്തിയപ്പോഴാണ് അടുക്കള വാതില്‍ കുത്തിതുറന്ന നിലയില്‍ കാണപ്പെട്ടത്.അകത്ത് കയറി നോക്കിയപ്പോഴാണ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ച പതിനൊന്ന് പവന്റെ ആഭരണങ്ങള്‍ മോഷണം പോയത് ശ്രദ്ധയില്‍പ്പെട്ടത്.തുടര്‍ന്ന് കുമ്പള പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പരാതിയില്‍പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.