വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു ; മരണ ഭീഷണിയിൽ കുടുംബം

പാമ്പാടി :
അതി ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീണ് വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു. പാമ്പാടി ഗ്രാമപഞ്ചായത്തിൽ പതിനാറാം വാർഡിൽ കുറിയന്നൂർ കുന്നേൽ കാണിയാം പറമ്പിൽ കെ എം സുകുമാരന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞു വീണത്. വീടിന്റെ മുൻ വശത്തെ പടികളോട് ചേർന്ന ഭാഗമാണ് ഇടിഞ്ഞു വീണത്. വീടിന്റെ തറയോട് ചേർന്ന ഭാഗമാണ് ഇടിഞ്ഞു വീണത്. കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടായാൽ വീട് പൂർണ്ണമായും തകരുന്ന അവസ്ഥയിലാണ്. അപകട ഭീഷണിയിലായ വീട്ടിൽ ഭീതിയിലാണ് വീട്ടുകാർ.

Advertisements

Hot Topics

Related Articles