കൊച്ചി : ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളില്‍ ഒന്നാണ് അടുക്കള. വീടിന്റെ ഹൃദയം എന്നുതന്നെ പലരും അടുക്കളയെ വിശേഷിപ്പിക്കാറുണ്ട്.അതിനാല്‍ അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഇല്ലെങ്കില്‍ ദുഃഖവും മാറാരോഗങ്ങളുമാകും ഫലം. പ്രത്യേകിച്ച് സ്‌ത്രീകള്‍ക്ക്. അതിനാല്‍, അടുക്കളയില്‍ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.അരി സൂക്ഷിച്ചിരിക്കുന്ന പാത്രം ഒരിക്കലും നിലത്തോ സ്ലാബിനടിയിലോ വയ്‌ക്കാൻ പാടില്ല.ഇങ്ങനെ ചെയ്‌താല്‍ വീട്ടില്‍ മനസമാധാനം ഉണ്ടാവില്ലെന്നാണ് വിശ്വാസം.അടുക്കളയില്‍ ചില വസ്‌തുക്കള്‍ ഒന്നിച്ച് വയ്‌ക്കുന്നത് ദോഷം അനുഭവങ്ങള്‍ കൊണ്ടുവരും എന്നാണ് പറയുന്നത്. പ്രത്യേകിച്ച് ചിരവയും മുറവും.ജലവും അഗ്നിയും അടുത്ത് വയ്‌ക്കാൻ പാടില്ല. പ്രത്യേകിച്ച് അടുപ്പിന് സമീപം വെള്ളമോ വാഷ് ബേസിനോ വയ്‌ക്കരുത്. ഇങ്ങനെയുള്ള വീടുകളില്‍ രോഗ ദുരിതങ്ങള്‍ ഒഴിയില്ലെന്നാണ് വിശ്വാസം.ഉപ്പ് പാത്രം വയ്‌ക്കുന്നത് നല്ല വൃത്തിയുള്ള സ്ഥലത്ത് വേണം. മാറാലയുള്ള സ്ഥലങ്ങളില്‍ വയ്‌ക്കരുത്.അടുക്കളയില്‍ സമയം കൃത്യമായി കാണിക്കാത്ത ക്ലോക്കുകളുണ്ടെങ്കില്‍ മാറ്റണം. മാത്രമല്ല, ക്ലോക്ക് എപ്പോഴും കിഴക്ക് ദിശയിലേക്ക് നോക്കുന്ന വിധത്തില്‍ വയ്‌ക്കുക.