സേവ് ചെയ്യാത്ത നമ്പറുകളുമായി എളുപ്പം ചാറ്റ് ചെയ്യാം ; അറിയാത്ത ആളുമായി ആശയവിനിമയം നടത്താന്‍ കഴിയുന്ന ഫീച്ചറുമായി വാട്സ്‌ആപ്പ് 

ന്യൂസ് ഡെസ്ക് : വാട്സ്‌ആപ്പിന് നിരന്തരം പുത്തൻ രൂപവും ഭാവവും നല്‍കുകയാണ് മെറ്റ. ഇതിനോടകം തന്നെ നിരവധി ഫീച്ചറുകള്‍ വാട്‌സ്‌ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്.ഒടുവിലായി കോണ്‍ടാക്‌ട്‌സിലേക്ക് ആഡ് ചെയ്യാതെ തന്നെ അറിയാത്ത ആളുമായി ആശയവിനിമയം നടത്താന്‍ കഴിയുന്ന ഫീച്ചര്‍ ഡെസ്‌ക് ടോപ്പിന് കൂടി ലഭ്യമാക്കിയിരിക്കുകയാണ് വാട്‌സ്‌ആപ്പ്. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ഫീച്ചര്‍ വാട്‌സ്‌ആപ്പ് വെബ് ഉപയോഗിക്കുന്ന എല്ലാവരിലേക്കും ഉടന്‍ തന്നെ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. വിന്‍ഡോസ് അപ്‌ഡേറ്റിനായി മൈക്രോസോഫ്റ്റ് സ്റ്റോറില്‍ നിന്ന് പുതിയ വാട്‌സ്‌ആപ്പ് ബീറ്റാ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ലഭ്യമാവും. ന്യൂ ചാറ്റ് സ്‌ക്രീനില്‍ ഫോണ്‍ നമ്പര്‍ എന്ന ഓപ്ഷന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ പുതിയ ഫീച്ചര്‍ ലഭ്യമാണ്. കോണ്‍ടാക്‌സില്‍ സേവ് ചെയ്യാത്ത നമ്പറുകളുടെ ഉടമകളുമായി എളുപ്പം ചാറ്റ് ചെയ്യാന്‍ കഴിയുന്നവിധമാണ് ക്രമീകരണം..

Hot Topics

Related Articles