ഇന്ത്യയ്ക്കെതിരെയുള്ള ടി ട്വന്റി പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച്‌ ഓസ്ട്രേലിയ ; മുൻനിര താരങ്ങൾക്ക് വിശ്രമം

സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യയ്ക്കെതിരെയുള്ള ടി ട്വന്റി പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ച്‌ ഓസ്ട്രേലിയ. നവംബര്‍ 23ന് ആരംഭിയ്ക്കുന്ന പരമ്പരയില്‍ പല മുന്‍ നിര താരങ്ങള്‍ക്കും ടീം വിശ്രമം നല്‍കിയിട്ടുണ്ട്.ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, കാമറണ്‍ ഗ്രീന്‍, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്കാണ് ടീം വിശ്രമം നല്‍കിയത്. പാക്കിസ്ഥാനെതിരെയുള്ള സിഡ്നി ടെസ്റ്റിന് ശേഷം ഡേവിഡ് വാര്‍ണര്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കുവാനിരിക്കവേയാണ് ഈ തീരുമാനം. മാത്യു വെയ്ഡ് ആണ് ടീമിനെ നയിക്കുന്നത്.

Hot Topics

Related Articles