കേരളീയം ധിക്കാരവും ധൂര്‍ത്തുമാണ് ; സർക്കാർ പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം : എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ ‘കേരളീയം’ പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.കേരളീയം ധിക്കാരവും ധൂര്‍ത്തുമാണെന്ന് സതീശൻ കുറ്റപ്പെടുത്തി.

50,000 കോടി മുതല്‍ 75,000 കോടി രൂപ വരെ ബാധ്യതയില്‍ നില്‍ക്കുന്ന സര്‍ക്കാരാണ് ആര്‍ഭാടം കാണിക്കുന്നത്. ജീവനക്കാര്‍, കെ.എസ്.ആര്‍.ടി.സി, സിവില്‍ സപ്ലൈസ് കോര്‍പറേഷൻ, നെല്‍ കര്‍ഷകര്‍, നാളികേര കര്‍ഷകര്‍, കാരുണ്യ പദ്ധതി എന്നിവക്ക് കോടികളാണ് കൊടുക്കാനുള്ളത്. ജനങ്ങളെ വെല്ലുവിളിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉച്ചഭക്ഷണ വിതരണത്തിന്‍റെ പണം കൊടുക്കാനില്ലാത്ത സര്‍ക്കാരാണ് ആര്‍ഭാടം കാണിക്കുന്നത്. ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണ്. ജനം ഒറ്റക്കെട്ടായി ഏറ്റെടുത്തുവെന്ന മുഖ്യമന്ത്രിയുടെ അടിസ്ഥാനരഹിതമാണ്. ജനം ഒറ്റക്കെട്ടായി ഏറ്റെടുത്തത് പുതുപ്പള്ളിയില്‍ കണ്ടതാണ്. സര്‍ക്കാറിനെ തുറന്നുകാട്ടാൻ പ്രതിപക്ഷത്തിന് കഴിയുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ ജനസദസുമായി ഇറങ്ങുള്‍ പ്രതിപക്ഷം 140 മണ്ഡലങ്ങളിലും വിചാരണ സദസ് സംഘടിപ്പിക്കും. ജനകീയ കോടതിയില്‍ അഴിമതി സര്‍ക്കാറിനെ വിചാരണ ചെയ്ത് മറുപടി നല്‍കുമെന്നും വി.ഡി സതീശൻ പറഞ്ഞു.

Hot Topics

Related Articles