നിങ്ങളെക്കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നു. ഇത് വിചാരിക്കുന്നതിനേക്കാള്‍ നികൃഷ്ടമാണ് ; മൻസൂർ അലി ഖാനെതിരെ നടി മാളവിക മോഹൻ

ന്യൂസ് ഡെസ്ക് : നടി തൃഷയെ അധിക്ഷേപിച്ചുള്ള നടന്‍ മന്‍സൂര്‍ അലിഖാന്റെ പ്രസ്താവന സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. വളരെ മോശം രീതിയിലാണ് മന്‍സൂര്‍ നടിയെ കുറിച്ച്‌ പറയുന്നത്.താരങ്ങളും ആരാധകലോകവും മന്‍സൂറിനെതിരെ രംഗത്തെത്തി കഴിഞ്ഞു. നിരവധി പേരാണ് തൃഷയ്ക്ക് പിന്തുണ നല്‍കുന്നത്.

ഇപ്പോഴിതാ നടി മാളവിക മോഹനും മന്‍സൂറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. മന്‍സൂര്‍ അലി ഖാന്റെ വാക്കുകള്‍ അത്രമേല്‍ വെറുപ്പുളവാക്കുന്നതാണെന്ന് മാളവിക എക്‌സില്‍ കുറിച്ചു. ‘ഇത് പല തലങ്ങളില്‍ വെറുപ്പുളവാക്കുന്നതാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇയാള്‍ എങ്ങനെയാണ് സ്ത്രീകളെ കാണുന്നതെന്നും അവരെക്കുറിച്ച്‌ ചിന്തിക്കുന്നതെന്നുമുള്ള കാര്യം വളരെയേറെ ലജ്ജിപ്പിക്കുന്നു.എന്നാല്‍ അതേക്കുറിച്ച്‌ പരസ്യമായും നിഷ്പക്ഷമായും സംസാരിക്കാനുള്ള ധൈര്യം ഉണ്ടാകുമോ, പ്രത്യാഘാതങ്ങളെക്കുറിച്ച്‌ പോലും ആശങ്കപ്പെടാതെയാണ് അയാള്‍ സംസാരിക്കുന്നത്. നിങ്ങളെക്കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നു. ഇത് വിചാരിക്കുന്നതിനേക്കാള്‍ നികൃഷ്ടമാണ്, എന്നാണ് മാളവിക തന്റെ പ്രതിഷേധമറിയിച്ച്‌ കുറിച്ചത്.

ലിയോ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടുള്ള അഭിമുഖത്തിലായിരുന്നു മന്‍സൂറിന്റെ അധിക്ഷേപ പരാമര്‍ശം. ലിയോയില്‍ തൃഷയുമായി ‘കിടപ്പുമുറി സീന്‍’ പങ്കിടാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു പരാമര്‍ശം. അങ്ങനെ സീന്‍ ആഗ്രഹിച്ചിരുന്നെന്നും മന്‍സൂര്‍ പറഞ്ഞിരുന്നു.

Hot Topics

Related Articles