പാർസലുമായി പോകുന്ന കണ്ടെയ്നർ ലോറിയിൽ നിന്നും വൻ പാൻമസാല ശേഖരം പിടികൂടി

വാഹന പരിശോധനക്കിടെ കണ്ടെയ്നർ ലോറിയിൽ കടത്തുകയായിരുന്ന വൻപാൻ മസാല ശേഖരം പോലീസ് പിടികൂടി. ഡ്രൈവറായ കർണ്ണാടക വിജയ്പൂർ ഗാന്ധി ചൗക്ക് സ്വദേശി സിദ്ധ ലിംഗപ്പ (39) യെ  പോലീസ് കസ്റ്റഡിയിൽ എടുത്തു.

Advertisements

പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസും സംഘവും
ദേശീയപാതയിൽ ചട്ടഞ്ചാലിൽ വെച്ച് ഇന്നലെ രാത്രിയിൽ വാഹന പരിശോധനക്കിടെയാണ് പാൻ മസാല ശേഖരം കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡ്രൈവറുടെ ക്യാബിനിൽ ഒളിപ്പിച്ചു വെച്ച നിലയിൽ അഞ്ചു ചാക്കുകളിലായി സൂക്ഷിച്ച 32,000 ത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പോലീസ് പിടികൂടിയത്. മംഗലാപുരത്ത് നിന്നും കോഴിക്കോട്ടെ ഏജൻ്റിന് കൈമാറാൻ വേണ്ടി കടത്തുകയായിരുന്നുവെന്ന് പോലീസ് ചോദ്യം ചെയ്യലിൽ ഡ്രൈവർ മൊഴി നൽകി.പ്രതിഫലമായി 3, 000 രൂപ സാധനം കോഴിക്കോട് എത്തിച്ചാൽ നൽകുമെന്നും പ്രതി മൊഴി നൽകി.


കാസർഗോഡ് ജില്ലാ പോലീസ് മേധാവിനടപ്പിലാക്കി വരുന്ന “ഓപ്പറേഷൻ ക്ലീൻ കാസർഗോഡ്” പദ്ധതിയുടെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് വൻപാൻ മസാല ശേഖരം പിടികൂടിയത്.


മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് കമ്പനി പാർസൽ കൊണ്ടു പോകുകയായിരുന്ന ലോറിയിലാണ് കമ്പനി അധികൃതർ അറിയാതെയുള്ള ലഹരി കടത്ത്.വാഹന പരിശോധനയിൽ
മേൽപറമ്പ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ഹിതേഷ്,  കലേഷ്, വിജേഷ്, ലനീഷ്, സുഭാഷ്, സക്കറിയ എന്നിവരും ഉണ്ടായിരുന്നു.

Hot Topics

Related Articles