കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ മയക്കു മരുന്ന് വേട്ട

കണ്ണൂര്‍ എക്‌സൈസ് റെയ്ഞ്ച് പാര്‍ട്ടിയും കണ്ണൂര്‍ ആര്‍പിഎഫും കണ്ണൂര്‍ എക്‌സൈസ് ഐബി യും ചേര്‍ന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നടത്തിയ പരിശോധനയില്‍ 204 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കാസര്‍കോട് സ്വദേശി പിടിയില്‍. കാസര്‍കോട് ബദിയടുക്ക സ്വദേശി മുഹമ്മദ് ഹാരിഫ് (27) ആണ് പിടിയിലായത്.

Advertisements

കണ്ണൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ സിനു കോയില്ല്യത്ത് ആണ് പ്രതിയെ അറസ്റ്റ് ചെയ്ത് കേസെടുത്തത്. ബാംഗ്ലൂരില്‍ നിന്നും വില്പനക്കായി കണ്ണൂര്‍, കാസര്‍കോട് ഭാഗങ്ങളില്‍ ലഹരിമരുന്ന കടത്തുന്നതിടയിലാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഇയാള്‍ പിടിയിലായത്. ഇയാള്‍ ഇതിനു മുമ്പും മയക്കുമരുന്ന് കടത്തി കൊണ്ട് വന്നതയാണ് ചോദ്യം ചെയ്തതില്‍ നിന്നും മനസ്സിലാക്കിയിട്ടുള്ളത്.

Hot Topics

Related Articles