നരബലി റോസിലിയും പങ്കാളിയും വിവാഹിതരാകാൻ തീരുമാനിച്ചിരിക്കേ..! റോസിലി വീട്ടിൽ നിന്നു പോയത് ചങ്ങനാശേരിയിലേയ്‌ക്കെന്ന പേരിൽ; സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് അറിയില്ലെന്നും പങ്കാളി

കൊച്ചി: ഇലന്തൂരിലെ നരബലിയിൽ കൊല്ലപ്പെട്ട റോസ് ലിക്ക് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നില്ലെന്ന് പങ്കാളി സജീഷ്. റോസിലിയുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും താൻ നിറവേറ്റിയിരുന്നു. ലോട്ടറി കച്ചവടം പോലും അറിഞ്ഞിരുന്നില്ലെന്ന് സജീഷ് പറയുന്നു. റോസിലി സിനിമയിൽ അഭിനയിക്കാൻ പോകുന്നതായി അറിഞ്ഞില്ല. അത്തരം താത്പര്യം റോസിലിക്ക് ഉണ്ടായിരുന്നില്ല. ഷാഫിയെ അറിയാമെന്നോ ഇത്തരത്തിൽ ഒരാളെ പരിചയം ഉള്ളതായോ പറഞ്ഞിരുന്നില്ലെന്നും സജീഷ് പറഞ്ഞു .വിളിച്ചിട്ട് ഫോണിൽ കിട്ടാതിരുന്നപ്പോഴാണ് പരാതി നൽകിയത്.

Advertisements

താനും റോസിലിയും തമ്മിൽ വർഷങ്ങളായി അടുപ്പമാണുള്ളത്. വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു . ജൂൺ 8ന് അമ്മാവന്റെ അടുത്ത് പോകുന്നു എന്ന് പറഞ്ഞാണ് റോസിലി ഇവിടെ നിന്നും ഇറങ്ങിയത്. ചങ്ങനാശേരിയിലെ മാമൻ ഗൾഫിൽ നിന്ന് വന്നു എന്നാണ് പറഞ്ഞത് സജീഷ് പറഞ്ഞു. സജീഷിന്റെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.