നൂറ് കിലോ പഴകിയ മീൻ പിടിച്ച മണിപ്പുഴയിലെ മീൻ കടകൾക്ക് എതിരെ പ്രമേയവുമായി ഡിവൈഎഫ്ഐ : നടക്കുന്നത് ഒരു തരത്തിലും അനുവദിക്കാനാവാത്ത കച്ചവടം

കോട്ടയം : നൂറു കിലോയിലധികം പഴകിയ മീൻ പിടികൂടിയ മൂലവട്ടം മണിപ്പുഴയിലെ മീൻ കടയ്ക്കെതിരെ പ്രമേയത്തിലൂടെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ മൂലവട്ടം മേഖലാ സമ്മേളനത്തിലാണ് മീൻ കടയ്ക്ക് എതിരെ പ്രമേയം അവതരിപ്പിച്ചത്. പ്രമേയം ഇങ്ങനെ.

Advertisements

മണിപ്പുഴയിൽ സാധാരണക്കാരുടെ ജീവനും ആരോഗ്യത്തിനും പോലും ഭീഷണി ഉയർത്തിയാണ് രണ്ടു കടകളിൽ മീൻ വിൽക്കുന്നത്. ഒരു തരത്തിലും അനുവദിച്ച് കൊടുക്കാനാവാത്ത കച്ചവടമാണ് നടക്കുന്നത്. മണിപ്പുഴ കവലയിൽ റോഡരികിൽ മീൻ വിൽക്കുന്ന രണ്ടു കടകളാണ് പഴകിയതും, പുഴുവരിച്ചതുമായ മീൻ വിൽക്കുന്നത്. റോഡരികിലെ ഈ കടകളെ ആശ്രയിക്കുന്നതിൽ ഏറെയും സാധാരണക്കാരാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഴകിയ മീൻ വാങ്ങിയാൽ പോലും പ്രതികരിക്കാൻ ശേഷിയില്ലാത്തവരാണ് ഇവർ. ഇത്തരക്കാരെ ചൂഷണം ചെയ്യുകയാണ് ഈ കച്ചവടക്കാർ. ഈ രണ്ടുകടകളിൽ നിന്നു മാത്രം നൂറ് കിലോയിലധികം മീനാണ് പിടിച്ചെടുത്തത്. ഒരു മാസം മുതൽ മൂന്നു മാസം വരെ പഴക്കമുള്ള മീനാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഇത് എത്രത്തോളം ഗുരുതരമാണെന്നാണ് ആലോചിക്കേണ്ടത്.

ശക്തമായ നടപടി അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ഡിവൈഎഫ്ഐ മൂലവട്ടം മേഖലാ കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

Hot Topics

Related Articles