തൃശൂർ: തൃശ്ശൂർ വിയ്യൂരിൽ ഭർത്താവ് ഭാര്യയെ കമ്പിപ്പാര കൊണ്ട് കുത്തി കൊലപെടുത്തി. കൃഷ്ണസോപാനം വീട്ടിൽ സിലു(45)വിനെയാണ് ഭർത്താവ് ഉണ്ണികൃഷ്ണൻ കൊലപെടുത്തിയത്. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് മുൻപാണ് സംഭവം നടന്നതെന്നാണ് പൊലീസ് അറിയിക്കുന്നത്. ഉറങ്ങുന്നതിനിടെയാണ് സിലുവിനെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയതിന് ശേഷം ഇയാൾ സ്വമേധയാ കീഴടങ്ങുകയായിരുന്നു.
Advertisements