കാട്ടാക്കട: പോലീസ് സേനയിലെ ചെറിയ ശതമാനം ആളുകയുടെ പ്രവർത്തികൾ മാത്രം വിലയിരുത്തി മാധ്യമങ്ങൾ സേനയെയും സർക്കാരിനെയും വേട്ടയാടുന്നുവെന്നു ഐ ബി സതീഷ് എം എൽ എ.
ഒന്നോ രണ്ടോ ശതമാനം വരുന്ന ആളുകൾ പോലീസ് സേനയെ ജനങ്ങൾക്ക് എതിരാക്കുന്നു. സർക്കാരിനെതിരാക്കി ജനങ്ങളെ ചിന്തിപ്പിക്കാൻ ഇടയാക്കുന്നു.ആ ഒന്നോ രണ്ടോ ശതമാനം പേരിലൂടെയാണ് പോലീസ് സേനയെ ജനങ്ങൾ കാണുന്നത്.ഈ ചെറിയ ശതമാനം ആളുകളുടെ പ്രവർത്തി പത്ര മാധ്യമങ്ങളും ഒക്കെ പോലീസ് സേനയെയും സർക്കാരിനെയും ആക്രമിക്കാൻ പലപ്പോഴും കാരണമാക്കുന്നു. അതു പോലെയാണ് കരാറുകാരുടെ കാര്യവും എന്നു ഐ ബി സതീഷ് എം എൽ എ കേരള ഗവണ്മെന്റ് കൊണ്ട്രാക്ടേഴ്‌സ് ഫെഡറേഷൻ കാട്ടാക്കട താലൂക്ക് സമ്മേളനം എസ് എൻ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
കാരാറുകാരോട് ചില ഉദ്യോഗസ്ഥരുടെ സമീപനവും മാറേണ്ടതുണ്ട്.കാരാറുകരിലൂടെയാണ് ഓരോ വികസന സ്വപ്നങ്ങളും സാധ്യമാകുന്നത് എന്നത് മറക്കാൻ പാടില്ല. കാരാർ സാമഗ്രികൾ വേഗം ലഭിക്കുകയും ബിലിടും വേഗത്തിൽ തുക മാറുന്ന വര്ഷമാകും ഇന്നിയുള്ളതെന്നു പ്രത്യാശിക്കാം എന്നും എംഎൽഎ പറഞ്ഞു. രാവിലെ പത്തുമണിക്ക് കാട്ടാക്കട താലൂക്ക് പ്രസിഡന്റ് ജസ്റ്റിൻ ജോസ് പതാക ഉയർത്തി.സ്വാഗത സംഘം ചെയർമാൻ വി വിക്രമൻ, കൺവീനർ പി സജികുമാർ, സംസ്ഥാന പ്രസിഡന്റ് ബി അനിൽകുമാർ,അഡ്വ.വി ജോയ് എംഎൽഎ, പി വി കൃഷ്ണൻ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ പ്രീജ,തുടങ്ങിയവർ സന്നിഹിതരായിരുന്നു.