ഒൻപത് റണ്ണിനിടെ വീണത് നാലു വിക്കറ്റ്; രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശ് തവിടു പൊടി; കാൺപൂരിൽ ട്വന്റി 20 കളിച്ച് ഇന്ത്യ; റെക്കോർഡ് വേഗത്തിൽ ഇന്ത്യ അൻപത് തികച്ചു

കാൺപൂർ: രണ്ടു ദിവസം മഴയെടുത്തതിന്റെ കേട് തീർക്കാൻ ബംഗ്ലാദേശിനെതിരെ ടെസ്റ്റിൽ ട്വന്റി 20 കളിച്ച് ടീം ഇന്ത്യ. ഒൻപത് റണ്ണിനിടെ ബംഗ്ലാദേശിന്റെ നാലു വിക്കറ്റ് പിഴുതെടുത്ത ബൗളർമാർ നൽകിയ മുൻതൂക്കം ബാറ്റർമാർ ആഞ്ഞടിച്ചുറപ്പിച്ചതോടെ രണ്ടാം ടെസ്റ്റിലും ഇന്ത്യ ഡ്രൈവിംങ് സീറ്റിൽ.
സ്‌കോർ
ബംഗ്ലാദേശ് – 233
ഇന്ത്യ – 130/2 (15 ഓവർ)

Advertisements

രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം കളി തുടങ്ങിയ ബംഗ്ലാദേസിനു വേണ്ടി മൊയ്മുൾ ഹഖ് (പുറത്താകാതെ 107) സെഞ്ച്വറി നേടി. 107 ന് നാല് എന്ന നിലയിൽ നാലാം ദിനം ബാറ്റിംങ് ആരംഭിച്ച ബംഗ്ലാദേശിനു പക്ഷേ കാര്യങ്ങൾ അത്ര ശുഭകരമായിരുന്നില്ല. 112 ൽ മുഷ്ഫിക്കറും (11), 148 ൽ ലിറ്റൺ ദാസും (13), 170 ൽ ഷക്കീബ് അൽ ഹസനും (9) വീണതോടെ ബംഗ്ലാദേശ് പ്രതിസന്ധിയിലായി. എന്നാൽ, ഒരു വശത്ത് മൊയ്മുൾ ഹഖ് പുറത്താകാതെ ഉറച്ചു നിൽക്കുന്നതായിരുന്നു ബംഗ്ലാദേശിന്റെ പ്രതീക്ഷയും. എന്നാൽ, മൊയ്മുള്ളിനെ ഒരു വശത്ത് നിർത്തി ബുംറയും സിറാജും ജഡേജയും ചേർന്നു ബംഗ്ലാദേശിന്റെ വാലറ്റത്തെ അരിഞ്ഞു വീഴ്ത്തി. മെഹ്ദി ഹസനെ (20) ബുംറ ഗില്ലിന്റെ കയ്യിൽ എത്തിച്ചു. തൈജുൽ ഇസ്ലാമിനെ(5) 230 ൽ ക്ലീൻ ബൗൾ ചെയ്ത ബുംറ ബംഗ്ലാദേശിന് വരാനിരിക്കുന്ന വിപത്തിന്റെ സൂചന നൽകി. മൂന്ന് റൺ കൂടി ചേർത്തപ്പോഴേയ്ക്കും ഹസൻ മഹമ്മൂദിനെ മുഹമ്മദ് സിറാജും, ഖലീൽ അഹമ്മദിനെ (0) ജഡേജയും പുറത്താക്കി. ഇതോടെ 224 ന് ഏഴ് എന്ന നിലയിൽ നിന്നും ബ്ലംഗ്ലാദേശ് 233 ന് എല്ലാവരും പുറത്തായി. ഇന്ത്യയ്ക്ക് വേണ്ടി ബുംറ മൂന്നും, സിറാജും അശ്വിനും ആകാശ് ദീപും രണ്ടു വിക്കറ്റുകൾ വീതവും ജഡേജ ഒരു വിക്കറ്റും നേടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിംങിൽ ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കമാണ് ഇന്ത്യൻ ഓപ്പണർമാർ നൽകിയത്. രോഹിതും (11 പന്തിൽ 23) , ജയ്‌സ്വാളും ചേർന്ന് മൂന്നാം ഓവറിൽ തന്നെ സ്‌കോർ അൻപത്് കടത്തി. ടെസ്റ്റിലെ വേഗമേറിയ അൻപതാണ് രണ്ടു പേരും ചേർന്ന് കുറിച്ചത്. 55 ൽ രോഹിത്തിനെ മെഹ്ദി ഹസൻ ബൗൾഡ് ചെയ്‌തെങ്കിലും , ജയ്‌സ്വാൾ പിടി വിട്ടില്ല. 51 പന്തിൽ 12 ഫോറും രണ്ടു സിക്‌സും സഹിതം 72 റണ്ണെടുത്താണ് ജയ്‌സ്വാൾ പുറത്തായത്. ഹസൻ മഹമ്മൂദിനാണ് വിക്കറ്റ്. പകരം എത്തിയ പന്തും (1), ഗില്ലും (30) ആക്രമണ ബാറ്റിംങ് തന്നെയാണ് കാഴ്ച വയ്ക്കുന്നത്.

Hot Topics

Related Articles