മുള്ളൻപന്നിയെ വേട്ടയാടി കറിവച്ച് കഴിച്ചു : മാംസം കടത്തി : ഏഴ് പേർ പിടിയിൽ : രണ്ട് പേർ ഒളിവിൽ

ശാന്തമ്പാറ : മുള്ളമ്പന്നിയെ വേട്ടയാടി കറിവച്ച് കഴിക്കുകയും ഇറച്ചി വാഹനത്തിൽ കടത്താൻ ശ്രമിക്കുകയും ചെയ്ത ഏഴു പേരെ വനം വകുപ്പ് പിടികൂടി. ശാന്തമ്പാറ ജി ഐ ഇ പ്ളാന്റേഷൻസ് മാനേജരായ പാമ്പനാർ കല്ലൻ കവല ഭാഗത്ത് പൂവത്തിങ്കൽ വീട്ടിൽ ജോർജ് , ഭാര്യ ബീന , ഇവരുടെ ഡ്രൈവർ വണ്ടിപ്പെരിയാർ ചൂരക്കുളം പുതുവൽ സ്വദേശി മനോജ് , ചേരിയാർ പുത്തൻ വീട്ടിൽ വർഗീസ് ( കമ്പി ) എന്നിവരെയും കാറിൽ ഇറച്ചി കടത്താൻ ശ്രമിച്ച നാല് പേരെയുമാണ് അറസ്റ്റ് ചെയ്തത്. വനം വകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദേവികുളം റേഞ്ച് ഓഫിസർ പി.വി റെജിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എസ്റ്റേറ്റ് ബംഗ്ലാവിൽ നിന്നും പാചകം ചെയ്ത മുള്ളൻ പന്നിയുടെ ഇറച്ചിയും , സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും മുള്ളൻ പന്നിയുടെ മുള്ള് തൊലി എന്നിവയും കണ്ടെത്തി. പ്രതികളെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 15 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles