കല്യാണം കഴിക്കാനാവാത്തതിന്റെ ദേഷ്യം തീര്‍ത്തത് പള്ളികളോട്: എറിഞ്ഞുതകര്‍ത്തത് എട്ടിലധികം കപ്പേളകള്‍ ;ഉളിയൻമല സ്വദേശി പോലീസ് പിടിയിൽ

ഇടുക്കി: വിവാഹം നടക്കാത്തതില്‍ കുപിതനായി വിവിധയിടങ്ങളിലെ കപ്പേളകള്‍ എറിഞ്ഞു തകർത്ത സംഭവത്തില്‍ പ്രതി പിടിയില്‍.കട്ടപ്പന, കമ്പൻമേട്, ചേറ്റുകുഴി തുടങ്ങി വിവിധയിടങ്ങളിലെ കുരിശുപള്ളികള്‍ തകർത്ത ഉളിയൻമല പിടിആർ സ്വദേശി ജോബിൻ ജോസാണ് പിടിയിലായത്. തന്റെ വിവാഹം നിരന്തരം മുടങ്ങുന്നതിന് പിന്നില്‍ സഭാ അധികൃതരാണെന്നും അതില്‍ പ്രകോപിതനായാണ് ആക്രമണം നടത്തിയതെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എട്ടിലധികം കപ്പേളകളാണ് ഇയാള്‍ തകർത്തതെന്നാണ് പൊലീസ് പറയുന്നത്.കപ്പേളകള്‍ എറിഞ്ഞുതകർക്കുന്നത് പ്രദേശത്ത് കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു. പൊലീസും നാട്ടുകാരും ശ്രമിച്ചിട്ടും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കട്ടപ്പന ഡിവൈഎസ്പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. വണ്ടൻമേട് പൊലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.