ശമനമില്ലാതെ മഴ ; ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട്

ഇടുക്കി :
ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മഴ ശമനമില്ലാതെ തുടരുന്നതും മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ വീ​ണ്ടും ജ​ല​നി​ര​പ്പ് ഉ​യ​ർന്നതും മൂലമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 2398.32 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിൽ നി​ല​വി​ൽ 139 അ​ടി പിന്നിട്ട് ജലനിരപ്പ് ഉയരുകയാണ്. വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് വ്യാ​ഴാ​ഴ്ച വൈ​കി​ട്ടും രാ​ത്രി​യി​ലും ശ​ക്ത​മാ​യ മ​ഴ പെ​യ്ത​തും ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കു​റ​ച്ച​തു​മാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്. മുല്ലപ്പെരിയാർ ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കും ശ​ക്ത​മാ​ണ്.

Advertisements

Hot Topics

Related Articles