ഇടുക്കി കട്ടപ്പന നാരകക്കാനത്തെ വീട്ടമ്മയുടെ കൊലപാതകം; പ്രതി പിടിയിൽ; കൊലപാതകം നടത്തിയത് സ്വർണം മോഷ്ടിക്കാൻ; വീട്ടമ്മയെ വെട്ടിവീഴ്ത്തിയ ശേഷം ജീവനോടെ തീ കൊളുത്തി; അന്വേഷണ മികവ് തെളിയിച്ച് ഇടുക്കി പൊലീസ് സംഘം

കട്ടപ്പന: കട്ടപ്പന നാരകക്കാനത്തെ വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതിയെ പൊലീസ് പിടികൂടി. കമ്പത്തു നിന്നാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയായ സാമൂഹിക പ്രവർത്തകനെ പിടികൂടിയത്. ഇടുക്കി കട്ടപ്പന നാരകക്കാനം ചിന്നമ്മ കൊലക്കേസിലാണ് പ്രതിയായ വെട്ടിയാങ്കൽ സജിയെ(54) ഇടുക്കി ജില്ലാ പൊലീസ് പിടികൂടിയത്. കൊലപാതകവും മോഷണവും നടത്തിയ ശേഷം തമിഴ്‌നാട്ടിലേയ്ക്കു രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു പ്രതി. ഇയാളെയാണ് കമ്പത്തു നിന്നും പിടികൂടിയത്. മോഷണ ശ്രമത്തിനിടെ വീട്ടമ്മയെ വെട്ടിവീഴ്ത്തിയ പ്രതി ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് തീ പടർത്തി തെളിവ് നശിപ്പിക്കാനും ശ്രമിച്ചു.

കഴിഞ്ഞ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. നാരക്കാനം പള്ളിക്കവല ഭാഗത്ത് കുമ്പിടിയാമാക്കൽ വീട്ടിൽ ചിന്നമ്മ (64)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെട്ടേറ്റു മരിച്ച ചിന്നമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തെ ലക്ഷ്യമാക്കി ഗ്യാസ് സിലണ്ടറിന്റെ ഹോസ തുറന്നു വിട്ട നിലയിലാണ് കണ്ടെത്തിയിരുന്നത്. വീട്ടുകാരും പൊലീസും നടത്തിയ പരിശോധനയിൽ മരിച്ച ചിന്നമ്മയുടെ ശരീരത്തിൽ നിന്നും രണ്ടു പവനിലേറെ തൂക്കം വരുന്ന സ്വർണമാലയും കുരിശും രണ്ടു പവൻ തൂക്കം വരുന്ന വളയും നഷ്ടമായതായി കണ്ടെത്തി. ഇതോടെയാണ് മോഷണത്തിനിടെയുണ്ടായ കൊലപാതകമാണ് എന്ന സംശയം ഉടലെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നു ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസിന്റെ നേതൃത്വത്തിൽ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തുടർന്ന് സംശയങ്ങളെല്ലാം വിശദമായി പരിശോധിച്ചു. ഇതിനായി നാല് സംഘങ്ങളായി തിരിച്ച് ഓരോ ഇൻസ്‌പെക്ടർമാർക്കും ഈ സംഘത്തിന്റെ ചുമതലയും നൽകി. ഫിംഗർ പ്രിന്റ് , സൈന്റിഫിക് എക്‌സ്‌പേർട്ട്, ഫോറൻസിക്, സൈബർ സെൽ, ഡോഗ് സ്‌ക്വാഡ് എന്നിവരുടെയെല്ലാം സഹായത്തോടെയാണ് ടീം രൂപീകരിച്ചത്.

തുടർന്നു ശാസ്ത്രീയമായ മാർഗങ്ങളും തെളിവുകളും ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ആദ്യം മുതൽ തന്നെ പൊലീസിന് സജിയുടെ നീക്കങ്ങളിൽ സംശയം തോന്നിയിരുന്നു. ഇതേ തുടർന്നാണ് പൊലീസ് സംഘം ഇയാളെ നിരീക്ഷിച്ചത്. ഇതിനിടെ സജി മുങ്ങുകയായിരുന്നു. ഈ സമയത്തെല്ലാം പൊലീസിന്റെ നിരീക്ഷണത്തിൽ തന്നെയായിരുന്നു സജി. തമിഴ്‌നാട്ടിലേയ്ക്കു രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് സജിയെ തമിഴ്‌നാട്ടിലെ കമ്പത്തു നിന്നും പിടികൂടിയത്.

കഴിഞ്ഞ ഉച്ചയ്ക്ക് 12.30 ഓടെയാണ് സജി ചിന്നമ്മയുടെ വീട്ടിലെത്തിയത്. ഈ സമയം ചിന്നമ്മ വീടിനു പിന്നിൽ തുണി അലക്കുകയായിരുന്നു. ഈ സമയം വീടിനുള്ളിലേയ്ക്കു കയറിയ ചിന്നമ്മ സജിയോട് ഉള്ളിലേയ്ക്കു കയറി വരാൻ ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് അകത്ത് കയറിയ സജി അടുക്കള ഭാഗത്തേയ്ക്കു പോയ ചിന്നമ്മയെ കൊരണ്ടി പലക ഉപയോഗിച്ച് തലയ്ക്കടിച്ചു വീഴ്ത്തി. തലയ്ക്കടികിട്ടിയ പൊന്നമ്മ കറിക്കത്തി ഉപയോഗിച്ച് പ്രതിരോധിയ്ക്കാൻ ശ്രമിച്ചു. കരാട്ടേ ബ്ലാക്ക് ബെൽറ്റ് ലഭിച്ചിട്ടുള്ള സജി ചിന്നമ്മയെ പ്രതിരോധിച്ചു. ആക്രമണത്തിൽ താഴെ വീണ ഇവരെ അരുവയുടെ മാട് ഉപയോഗിച്ച് വെട്ടികയും, കുത്തിയും പരിക്കേൽപ്പിച്ചു.

ചിന്നമ്മ ബോധരഹിതയായി നിലത്ത് വീണതോടെ അടുത്ത മുറിയിൽ നിന്നും തുണിയും ബ്ലാങ്കറ്റും എടുത്ത് ചിന്നമ്മയുടെ ശരീരത്തിൽ ഇട്ട ശേഷം ഗ്യാസ് സിലണ്ടർ തുറന്ന് വിട്ട് തീ കൊളുത്തി. കത്തിക്കുന്നതിനു മുൻപ് ചിന്നമ്മയുടെ ശരീരത്തിൽ നിന്നും ആഭരണങ്ങളും പ്രതി ഊരിയെടുത്തു. ഇതിനു ശേഷം തീ കൊളുത്തുമ്പോൾ ചിന്നമ്മ പിടയുകയായിരുന്നുവെന്നും പ്രതി പൊലീസിനു മൊഴി നൽകി. മോഷ്ടിച്ചെടുത്ത ആഭരണങ്ങൾ 125000 രൂപയ്ക്ക് പണയം വച്ച ശേഷമാണ് പ്രതി രക്ഷപെടാൻ ശ്രമിച്ചത്. ഈ പണവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസ്, കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ, തങ്കമണി എസ്എച്ച്ഒ എ.അജിത്ത്, കട്ടപ്പന എസ്എച്ച്ഒ വിശാൽ ജോൺസൺ, വണ്ടന്മേട് എസ്എച്ച്ഒ വി.എസ് നവാസ്, നെടുംങ്കണ്ടം എസ്എച്ച്ഒ ബി.എസ് ബിനു, എസ്‌ഐമാരായ സജിമോൻ ജോസഫ്, അഗസ്റ്റിൻ, ബെന്നി ബേബി, കെ.എം ബാബു, ഗ്രേഡ് എഎസ്‌ഐ സുബൈർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഗ്രേഡ് എബിൻ ജോസ്, ഡി.സതീഷ്, ഷാനു എം.വാഹിദ്, ടിനോജ്, ജോഷി, പി.ജെ സിനോജ്, എസ്.സി.പി.ഒ സിനോജ് ജോസഫ്, സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, സന്ദീപ്, ബിനീഷ്, അരുൺകുമാർ നായർ, ജോബി തോമസ്, അനസ്, വനിതാ സിവിൽ പൊലീസ് ഓഫിസർ ടെസി ജോസഫ്, രജിത എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Hot Topics

Related Articles