തിരുവല്ല : ആദി ദ്രാവിഡനാഗ ഗോത്ര ജനതയുടെ വിശ്വാസങ്ങളെ ഒരു വെറ്റില താലത്തിൽ നിർത്തി ഇടുക്കി ഡാമിനെ സംരക്ഷിച്ചു നിലനിർത്തിയിരിക്കുന്ന കുറവന്‍ കുറത്തി മലകളുടെ ഐശ്വര്യത്തിന് വേണ്ടി ഭാരത പൂങ്കുറവന്‍ ഭാരത പൂങ്കുറത്തി സങ്കല്‍പ്പത്തില്‍ ഏക പ്രതിഷ്ഠ ഉള്ള കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) പ്രത്യേക പൂജകള്‍ നടന്നു .
എല്ലാ ദിവസവും പൂജകള്‍ ഉണ്ടെങ്കിലും മാസത്തിൽ ഒരിക്കൽ കുറവൻ കുറത്തി മലകളുടെ നിലനിൽപ്പിനു വേണ്ടി പ്രത്യേക പൂജകൾ കാവിൽ നടന്നു വരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടുക്കി ഡാം നിര്‍മ്മാണത്തിന് വേണ്ടി കുറവന്‍ കുറത്തി മലകളെ ചൂണ്ടി കാണിച്ച കൊലുമ്പൻ എന്ന ആദിവാസി ഊരാളി മൂപ്പൻ ഇതിന്‍റെ നിര്‍മ്മാണത്തിന് വേണ്ടി അന്ന് കല്ലേലി മേഖലയില്‍ നിന്നും ആദിവാസികളെ എത്തിച്ചിരുന്നു .
ഡാമിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ഇടയില്‍ വെച്ചു മിക്കവരും മരണപ്പെട്ടു .മരണം ഉണ്ടാകാതെ ഇരിക്കാന്‍ 999 മലകളുടെ അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ അനുഗ്രഹത്തിന് വേണ്ടി അന്ന് മുറുക്കാനും കലശവുംവെച്ച് പൂജകൾ നടത്തി .
കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ കുറവന്‍ കുറത്തി മലകളെ ആരാധിക്കുവാന്‍ ഉള്ള പ്രത്യേക പീഠംത്തിൽ ആണ് കാവ് ഊരാളി വിനീതിന്റെ നേതൃത്വത്തിൽ പൂജകൾ നടന്നത്.
839 മീറ്റർ ഉയരമുള്ള കുറവൻ മലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ പെരിയാറിന് കുറുകെയാണ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് .
പദ്ധതിയുടെ പ്രധാന അണക്കെട്ട് കുറവൻ മലയേയും, കുറത്തി മലയേയും ബന്‌ധിപ്പിക്കുന്നു. ഈ രണ്ടു മലകളുടെയും സംരക്ഷണം മുറുക്കാന്‍ വെച്ചു കൊണ്ട് മല വിളിച്ചു ചൊല്ലി കല്ലേലി ഊരാളി അപ്പൂപ്പന് മുന്നില്‍ കൊലുമ്പന്‍ സമര്‍പ്പിച്ചു .
999 മലകളുടെ അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ സംരക്ഷണം കുറവന്‍ കുറത്തി മലകള്‍ക്ക് ഉണ്ടെന്ന് നൂറ്റാണ്ടുകളായി ആദിവാസികള്‍ ഇന്നും വിശ്വസിക്കുന്നു .ആ വിശ്വാസപ്രമാണങ്ങളെ ഊട്ടി ഉറപ്പിച്ചു കൊണ്ടാണ് ഇന്നും കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ പ്രകൃതി സംരക്ഷണ പൂജയോടെ കുറവൻ കുറത്തി മലകൾക്ക് പൂജകൾ സമർപ്പിച്ചത്.