കൊച്ചി: മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ മുഖ്യ സൂത്രധാരൻ ഐ ജി ലക്ഷ്മണൻ എന്ന് ക്രൈം ബ്രാഞ്ച്. ലക്ഷ്മണിന്റെ ഇടക്കാല ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ അനുബന്ധമായി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലക്ഷ്മണനെതിരെ ഗൂഢാലോചന കുറ്റം കൂടി ചുമത്തിയിട്ടുണ്ട്.
ഐ ജി അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നുവെന്നും, അന്വേഷണത്തിൽ സുപ്രധാന തെളിവുകൾ കിട്ടിയെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു.
അറസ്റ്റ് ഭയന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതെന്ന് സംശയമുണ്ട്. ഐ ജി യുടെ ആയുർവേദ ചികിത്സയിലും മെഡിക്കൽ രേഖയിലും സംശയങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരത്ത് മികച്ച ആയുർവേദ ആശുപത്രി ഉണ്ടായിരിക്കെ, ഐജി ചികിത്സ തേടി വെള്ളായണിയിലെ ഡിസ്പെൻസറിയിലാണ് പോയത്. ഐപിഎസ് പദവി ദുരുപയോഗം ചെയ്ത് വ്യാജ മെഡിക്കൽ രേഖ ഉണ്ടാക്കിയെന്ന് സംശയിക്കുന്നുവെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.