ഈരാറ്റുപേട്ട: മേലുകാവ് ഗ്രാമപഞ്ചായത്തിലെ ഇലവീഴാപൂഞ്ചിറ വാർഡിൽ കേന്ദ്ര സർക്കാരിന്റെ അമൃത് സരോവർ പദ്ധതയിൽ ഇലവീഴാപൂഞ്ചിറ കുളം ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പിൽ ഉൾപ്പെടുത്തി പൂഞ്ചിറ കുളത്തിന്റെ നവീകരണ പ്രവർത്തികൾ നടത്തി വിനോദ സഞ്ചാരികൾക്ക് തുറന്ന് കൊടുത്തു.
നവീകരിച്ച ഇലവീഴാപൂഞ്ചിറകുളം കാണാൻ ദിവസേന നൂറ് കണക്കിന് ആളുകൾ ആണ് ഇലവീഴാപൂഞ്ചിറയിൽ എത്തുന്നത്. കേരളത്തിലെ ശുദ്ധജല കുളങ്ങളിൽ ഒന്നാണ് ഇത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുളത്തിന്റെ നവീകരണ പ്രവർത്തികളുടെ പൂർത്തികരണ സമാപനത്തിൽ മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ്.സി. വടക്കേൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.ഷൈനി ജോസ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെംബർ .ജെറ്റോ ജോസ്, വാർഡ് മെംബർ കുമാരി. ഷീബാ മോൾ ജോസഫ്, ജലജീവൻ ഐഎസ്എ കോർഡിനേറ്റർ സീനാ വിജയൻ , ഇലവീഴാപൂഞ്ചിറ ടൂറിസം വികസന സമിതി സെക്രട്ടറി .അനിൽ.പി.എസ് പൊട്ടം മുണ്ടയ്ക്കൽ, .സുജൻ കുമാർ എന്നിവർ പങ്കെടുത്തു.