തിരുവാതുക്കൽ കവലയിലെ ഹൈമാസ്റ്റ് ലൈറ്റ് തെളിയുന്നില്ല; മാസങ്ങളായി ഇരുട്ടിൽ മുങ്ങിയ ഹൈമാസ്റ്റ് ലൈറ്റ് തകരാറിലായതോടെ ഇരുട്ടിൽ; ഇടപെടാതെ അധികൃതർ

കോട്ടയം: തിരുവാതുക്കൽ കവലയിലെ ഹൈമാസ്റ്റ് ലൈറ്റ് തെളിയാതെ വന്നതോടെ പ്രദേശത്ത് ഇരുട്ട്. മാസങ്ങൾക്കു മുൻപ് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റാണ് തെളിയാതെ വന്നത്. ഇവിടെയുള്ള മറ്റുള്ള ചെറിയ വൈദ്യുതി പോസ്റ്റുകളിൽ മാത്രമാണ് ലൈറ്റുള്ളത്. അതുകൊണ്ടു തന്നെ ഹൈമാസ്റ്റ് ലൈറ്റ് തെളിയാതെ വരുന്നതോടെ പ്രദേശമാകെ ഇരുട്ടിൽ മുങ്ങുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ അടിയന്തരമായി ഹൈമാസ്റ്റ് ലൈറ്റ് തെളിയിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Hot Topics

Related Articles