ഇല്ലിക്കൽ-തിരുവാർപ്പ് റോഡ് ; ചേരിയ്ക്കലിലെ നിർമാണം ഡിസംബർ 18ന് ആരംഭിക്കും

കോട്ടയം: ഇല്ലിക്കൽ-തിരുവാർപ്പ് റോഡിന്റെ ചേരിയ്ക്കൽ ഭാഗത്തെ നിർമാണം ഡിസംബർ 18ന് ആരംഭിക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
നിർമ്മാണഘട്ടത്തിൽ നടപ്പാക്കേണ്ട ഗതാഗത നിയന്ത്രണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ തിരുവാർപ്പ് പഞ്ചായത്ത് ഹാളിൽ നടത്തിയ സർവ്വകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നിർമ്മാണ ഉദ്ഘാടനം 18ന് വൈകിട്ട് അഞ്ചിന് ഇല്ലിക്കലിൽ നടക്കും. 10 കോടി രൂപ ചെലവിൽ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമാണം.

Advertisements

കഴിഞ്ഞവർഷമാണ് മീനച്ചിലാറ്റിനോടു ചേർന്ന റോഡിന്റെ ഭാഗം കൽക്കെട്ട് ഇടിഞ്ഞ് ആറ്റിലേക്ക് പതിച്ചത്. ഗതാഗതം പൂർണമായും നിർത്തിവച്ചാണ് നിർമാണം നടക്കുക. ഗതാഗത നിയന്ത്രണം സംബന്ധിച്ച തീരുമാനങ്ങൾക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ അധ്യക്ഷത വഹിച്ചു.  
ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.എം. ബിന്നു, ജെസി നൈനാൻ, സ്ഥിരംസമിതി അധ്യക്ഷൻ സി.റ്റി. രാജേഷ്, ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles