തിരുവനന്തപുരം: ചന്ദ്രനിൽ നിന്നുള്ള കൂടുതൽ ശാസ്ത്ര വിവരങ്ങളുമായി ചാന്ദ്രയാൻ 3. ചന്ദ്രനിൽ ചില പ്രകമ്പനങ്ങൾ ഉണ്ടാകുന്നതായി ലാൻഡറിലെ ഇൽസ എന്ന ഉപകരണമാണ് രേഖപ്പെടുത്തിയത്. ആഗസ്റ്റ് 26 നാണ് ഇൽസ എന്ന ഉപകരണം ചന്ദ്രനിലെ പ്രകമ്പനം രേഖപ്പെടുത്തിയത്. എന്നാൽ പ്രതിഭാസത്തിന്റെ കാരണം വ്യക്തമല്ല.
റോവറിലെ തന്നെ ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക് ഡൗൺ സ്പെക്ട്രോസ്കോപ്പ് എന്ന ഉപകരണമാണ് രണ്ട് ദിവസം മുമ്പ് സൾഫർ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ലാൻഡറിലെ പ്രധാന പേ ലോഡുകളിൽ ഒന്നായ രംഭയിൽ നിന്നുള്ള വിവരങ്ങളും ഇസ്രൊ ഇന്ന് പുറത്തുവിട്ടിരുന്നു. ചന്ദ്രനിലെ പ്ലാസ്മ സാന്നിധ്യം പഠിക്കാനുള്ള ഉപകരണമാണ് ഇത്. ചന്ദ്രനിൽ പ്ലാസ്മ സാന്നിധ്യം കുറവാണെന്നാണ് രംഭയുടെ കണ്ടെത്തൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റോവർ എപിഎക്സ്എസ് ഉപകരണം പ്രവർത്തിപ്പിക്കുന്നതിന്റെയും ദിശമാറി സഞ്ചരിക്കുന്നതിന്റെയും ദൃശ്യങ്ങളും ഇസ്രൊ ഇന്ന് പുറത്തുവിട്ടിരുന്നു.