കൊച്ചി : 23-3-2023 : കേരളത്തിലെ ഇവന്റ് മാനേജർമാരുടെ സംഘടനയായ “ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ ഓഫ് കേരള (ഇമാക്) സൈലന്റ് ഹീറോസ് അവാർഡുകളുടെ നാലാമത് പതിപ്പ് മാർച്ച് 29ന് കൊച്ചിയിൽ ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ വച്ച് നടക്കും . കേരളത്തിലുടനീളമുള്ള ഇവന്റ് മാനേജർമാരുടെ സുസ്ഥിര സേവനങ്ങളെ തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇമാക് അവരുടെ പാർട്നേഴ്സിനായി അവാർഡ്‌സ് നൽകുന്നത്.
വർഷങ്ങളായി സംസ്ഥാനത്തിലുടനീളമുള്ള ഇവന്റ് മാനേജ്‌മെന്റ് ഏജൻസികളെയും പ്രഫഷണലുകളെയും ആദരിക്കുകയും അനുമോദിക്കുകയും ചെയുന്ന വേദിയാണ് ഇമാക് സൈലന്റ് അവാർഡ്‌സ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവന്റ് ഡെക്കോർ ആൻഡ് പ്രൊഡക്ഷൻ, ടെക്‌നിക്കൽ സപ്പോർട്ട് & സൊല്യൂഷൻസ്, എന്റർടൈൻമെന്റ് ഡിസൈൻ, വെന്യു ആൻഡ് കാറ്ററിംഗ് സൊല്യൂഷൻസ്, പേഴ്സണലൈസ്ഡ് സൊല്യൂഷൻസ് എന്നിങ്ങനെ 5 തലങ്ങളിലായി 55 വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന സ്വർണം, വെള്ളി, വെങ്കല മെഡലുകൾ 2023-ലെ സൈലന്റ് ഹീറോസ് അവാർഡ് ജേതാക്കൾക്ക് സമ്മാനിക്കും.
“കേരളത്തിലെ ഇവന്റ് മാനേജ്മെന്റ് മേഖലയിലെ ശ്രദ്ധേയമായ നേട്ടങ്ങൾ ആഘോഷിക്കുവാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ഇവന്റ് മാനേജ്മെന്റ് മേഖലയിലെ വിശിഷ്ടവ്യക്തികളും പ്രൊഫഷണലുകളും ഒത്തുചേരുന്നതിനാൽ ഈ വർഷത്തെ അവാർഡ് നിശ കൂടുതൽ മികവുറ്റതാവുമെന്ന് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ ഓഫ് കേരള പ്രസിഡന്റ് രാജു കണ്ണമ്പുഴ പറഞ്ഞു.
കേരളത്തിലെ വിവിധ ഇവന്റ് മാനേജ്‌മെന്റ് ഏജൻസികളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരികയും അതുവഴി ഇവന്റ് മാനേജ്‌മെന്റ് ഏജൻസികളുടെ ഏക പ്രതിനിധി സംഘടനയായി മാറുകയും ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് 2009 ജൂലൈ 01 ന് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ കേരള “ഇമാക് “രൂപീകരിച്ചത്. ഇവന്റ് ആൻഡ് എന്റർടൈൻമെന്റ് മാനേജ്‌മെന്റ് അസോസിയേഷനുമായി “ഇമാക് ” ന് അഫിലിയേഷൻ ഉണ്ട്.
ഇവന്റുകളിലെയും അനുബന്ധ വ്യവസായങ്ങളിലെയും പ്രൊഫഷണലുകൾക്ക് ഒരു മികച്ച നെറ്റ്‌വർക്കിംഗ് അവസരമാണ് ഇവന്റ് വാഗ്ദാനം ചെയ്യുന്നത്.
പരിപാടിയിൽ ബി2ബി എക്‌സ്‌പോ, വിജ്ഞാന സെഷനുകൾ, മുഖ്യപ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, അവാർഡുകൾ, വിനോദപരിപാടികൾ എന്നിവ നടക്കും. നിത്യമാമ്മൻ, ആര്യ ധയാൽ, താമരശ്ശേരി ചുരം, അറബിക്ക് ബാൻഡായ മിഹ്‌രിബൻ, ഡാൻസ് ഗ്രൂപ്പുകളായ ജെറിസ് ക്രൂ, താണ്ഡവ്, ഡൈനാമിക് ഹീറോസ്, വിവിധ വിഭാഗങ്ങളിലെ പ്രശസ്ത സംഗീതജ്ഞരും ബാൻഡുകളും പരിപാടികൾ അവതരിപ്പിക്കും.
ഇവന്റ് മാനേജ്മെന്റ് മേഖലയിലെ വിവിധ പ്രഫഷണലുകൾക്കും മറ്റ് വ്യവസായമേഖലകളിലെ പ്രവർത്തകർക്കും ഒത്തുചേരുവാനുള്ള അവസരമായിരിക്കും ഈ പരിപാടി.
ഇമാക് പ്രെസിഡന്റ്- രാജു കണ്ണമ്പുഴ, ഇമാക് സെക്രട്ടറി-ജി രാജേഷ്, ഇമാക് വൈസ് പ്രസിഡന്റ്- ജുബിൻ ജോൺ, ഇമാക് ട്രഷറർ-ജിൻസി തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.