സ്ഥലം കൈയ്യേറിയെന്ന് ആരോപണം; വയനാട്ടിൽ അഞ്ചു കുടുംബങ്ങൾക്ക് വഖഫ് നോട്ടീസ്; ഭൂരേഖകൾ ഹാജരാക്കണം

വയനാട്: മാനന്തവാടി തവിഞ്ഞാലിൽ അഞ്ചു കുടുംബങ്ങൾക്ക് വഖഫ് നോട്ടീസ്. ഒക്ടോബർ 10 ന് ലഭിച്ച പരാതിയിലാണ് നടപടി. 5.77 ഏക്കർ വഖഫ് സ്വത്തിൽ 4.7 ഏക്കർ കയ്യേറിയെന്നാണ് നോട്ടീസ് ആരോപിക്കുന്നത്. അനധികൃതമായി കൈവശം വെച്ച ഭൂമി തിരിച്ചുപിടിക്കുന്നതിന് വഖഫ് ആക്ട് പ്രകാരം  നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു. 

Advertisements

പ്രദേശത്തെ താമസക്കാരായ വി.പി.സലിം, സി.വി.ഹംസ, ജമാൽ, റഹ്മത്ത്, രവി എന്നിവർക്കാണ് നോട്ടീസ് നൽകിയത്. സ്ഥലവുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കിൽ ഈ മാസം 16നുള്ളിൽ ഹാജരാക്കാൻ നിർദ്ദേശം. നടപടികളുമായി ബന്ധപ്പെട്ട് 19ന് ഹാജരാകാനും അഞ്ച് കുടുംബാംഗങ്ങൾക്കും നിർദ്ദേശം നൽകി.

Hot Topics

Related Articles