ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ഏകദിനം : ഓസീസിന്  ടോസ് : ബൗളിംഗ് തെരഞ്ഞെടുത്തു

ന്യൂഡൽഹി : ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് പ്രതികാരം ചെയ്യാനാണ് ഓസീസ് ഇറങ്ങുന്നത്. ക്യാപ്റ്റൻ രോഹിത് ശർമ്മ മടങ്ങിയെത്തിയതോടുകൂടി ഇന്ത്യൻ ബാറ്റിംഗിന് കൂടുതൽ കരുത്ത് ആയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയ തോൽപ്പിച്ച ഇന്ത്യ രണ്ടാം മത്സരവും വിജയിച്ച് പരമ്പര തൂത്തുവാരാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യൻ മുന്നേറ്റ നിരയുടെ ബാറ്റിംഗ് ഫോമിലാണ് ആരാധകരുടെ ആശങ്ക. മത്സരം ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആരംഭിക്കും. വിശാഖപട്ടണത്താണ് മത്സരം നടക്കുക. 

Hot Topics

Related Articles