ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ; ആദ്യ ടെസ്റ്റിൽ 130 റണ്ണിന്റെ ലീഡുമായി ഇന്ത്യ മുന്നിൽ

സെഞ്ച്വറിയൻ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച ലീഡ്. ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട ഇന്ത്യ് 130 റൺസ് ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കി. ഇന്ത്യയുടെ 327 റൺസ് പിന്തുടർന്ന ആതിഥേയർ 197 ന് പുറത്താവുകയായിരുന്നു.

Advertisements

44 റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ജസ്പ്രീത് ബുമ്രയും ശാർദ്ദൂർ ഠാക്കൂറും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. അവശേഷിക്കുന്ന ഒരു വിക്കറ്റ് സിറാജിനാണ്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 12 ന് ഒന്ന് എന്ന നിലയിലാണ്.

Hot Topics

Related Articles