ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സ്‌പിന്നിനെ നേരിടാന്‍ പ്രത്യേക പരിശീലനം നടത്തി കങ്കാരുപ്പട ; അശ്വിനോട് സാമ്യമുള്ള മഹേഷ് പിത്തിയയെക്കൊണ്ട് നെറ്റ്‌സില്‍ പന്തെറിയിപ്പിച്ച് ഓസ്ട്രേലിയ

ബാഗ്ലൂർ : ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയിലെ സ്‌പിന്നിന് അനുകൂലമായ പിച്ച്‌ വെല്ലുവിളിയാവുമെന്ന് ഓസ്‌ട്രേലിയക്ക് ഉറപ്പാണ്. ഓഫ്‌ സ്‌പിന്നര്‍ ആര്‍ അശ്വിനുള്‍പ്പടെയുള്ള താരങ്ങള്‍ അപകടകമാരികളാവുമെന്നാണ് ഓസീസിന്‍റെ കണക്കുകൂട്ടല്‍. ഈ പ്രതിസന്ധി മറികടക്കുന്നതിനായി അശ്വിന്‍റെ ഡ്യൂപ്ലിക്കേറ്റിനെ തന്നെ ഇറക്കി പരിശീലനം നടത്തുകയാണ് ഓസീസ്.

അശ്വിനോട് അസാധാരണ സാമ്യമുള്ള ബറോഡ താരം മഹേഷ് പിത്തിയയെക്കൊണ്ട് പന്തെറിയിച്ചാണ് ഓസീസ് ബാറ്റര്‍മാര്‍ പരിശീലനം നടത്തുന്നത്. സ്‌റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ട്രാവിസ് ഹെഡ് എന്നിവര്‍ക്കെതിരെ മികച്ച പ്രകടനമാണ് 21കാരനായ പിത്തിയ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബറോഡയ്‌ക്കായി ഫസ്റ്റ് ക്ലാസില്‍ അരങ്ങേറ്റം കുറിച്ച പിത്തിയയുടെ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓസ്‌ട്രേലിയുടെ ത്രോഡൗണ്‍ ബോളര്‍മാരില്‍ ഒരാളായ പ്രതേഷ് ജോഷിയാണ് പിത്തിയയെ ഓസ്‌ട്രേലിയയുടെ അസിസ്റ്റന്‍റ് കോച്ച്‌ ആന്ദ്രെ ബോറോവെക്കിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഹൈദരാബാദിന് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ച ഇടംകൈയ്യന്‍ സ്പിന്നര്‍ മെഹ്‌റോത്ര ശശാങ്കിനും ക്യാമ്പില്‍ പങ്കെടുക്കാന്‍ അദ്ദേഹം സൗകര്യമൊരുക്കി.

Hot Topics

Related Articles