ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 80 റണ്‍സിന്റെ ലീഡ്. ഒന്നാം ഇന്നിങ്സില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 227 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 314 റണ്‍സ് എടുത്ത് പുറത്തായി.ഇന്ത്യക്കായി ആദ്യ ഇന്നിങ്‌സില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തും ശ്രേയസ് അയ്യരും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്.
104 പന്തില്‍ നിന്ന് ഏഴ് ഫോറിന്റേയും അഞ്ച് സിക്‌സിന്റേയും അകമ്പടിയില്‍ റിഷബ് പന്ത് 93 റണ്‍സെടുത്തു. 105 പന്തില്‍ നിന്ന് പത്ത് ഫോറിന്റേയും രണ്ട് സിക്‌സിന്റേയും അകമ്പടിയില്‍ ശ്രേയസ് അയ്യര്‍ 87 റണ്‍സെടുത്തു. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 159 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിരാട് കോഹ്ലിയും ചേതേശ്വര്‍ പൂജാരയും 24 റണ്‍സ് വീതമെടുത്ത് പുറത്തായി. ബംഗ്ലാദേശിനായി തൈജുള്‍ ഇസ്ലാമും ഷാക്കിബ് അല്‍ ഹസ്സനും നാല് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ടസ്‌കിന്‍ അഹമ്മദും മെഹ്ദി ഹസ്സനും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് വിക്കറ്റ് ഒന്നും നഷ്ടമാവാതെ ഏഴ് റണ്‍സ് എടുത്തിട്ടുണ്ട്. സാകിര്‍ ഹസനും നജ്മുല്‍ ഷാന്‍റോയുമാണ് ക്രീസില്‍.