സിഡ്‌നി: ഇന്ത്യൻ ബാറ്റർമാർ മികച്ച പ്രകടനം നടത്തിയപ്പോൾ , ഹൃദയം കൊണ്ട് പന്തെറിഞ്ഞ ബൗളർമാർ ഇന്ത്യയ്ക്ക് സമ്മാനിച്ചത് ഉജ്വല വിജയം. അർഷർദീപും അക്‌സർപട്ടേലും ഭുവനേശ്വരും അശ്വിനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ, മറു വശത്ത് നെതർലൻഡ്‌സിന് മറുപടികളുണ്ടായിരുന്നില്ല. ഈ ബൗളർമാർ പിൻതുണയുമായി പന്തെറിഞ്ഞ് ഷമിയും ഒരു വിക്കറ്റ് വീഴ്ത്തി.
സ്‌കോർ – ഇന്ത്യ 179 -2
നെതർലൻഡ്‌സ് – 123
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി പതിവ് പോലെ രാഹുൽ ആദ്യം തന്നെ മടങ്ങി. വിക്കറ്റിനു മുന്നിൽ കുടുങ്ങിയ രാഹുൽ അമ്പയറിന്റെ തെറ്റായ തീരുമാനത്തിലൂടെയാണ് മടങ്ങിയത്. റിവ്യു കൊടുക്കാൻ അവസരമുണ്ടായിട്ടും രാഹുൽ റിവ്യു എടുത്തില്ല. പന്ത്രണ്ട് പന്തിൽ ഒൻപത് റൺ മാത്രമാണ് രാഹുൽ നേടിയത്. പിന്നീട് എത്തിയ കോഹ്ലിയും രോഹിത്തും വളരെ സാവധാനമാണ് കളി മുന്നോട്ടു കൊണ്ടു പോയത്. ഫീൽഡിൽ രണ്ടു തവണയാണ് രോഹിത്തിനെ നെതർലൻഡ് താരങ്ങൾ കൈവിട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
39 പന്തിൽ 53 റൺ എടുത്ത രോഹത്തിനെ ക്ലാസെന്റെ പന്തിൽ അക്കർമാൻ പിടിച്ച് പുറത്താക്കി. പിന്നാലെ, കോഹ്ലിയും സൂര്യകുമാർ യാദവും മികച്ച കളിയാണ് പുറത്തെടുത്തത്. രോഹിത് പുറത്താകുമ്പോൾ ഇന്ത്യയ്ക്ക് ഏഴു റൺ ശരാശരിമാത്രമാണ് ഉണ്ടായിരുന്നത്. സൂര്യ വന്നതിന് ശേഷമാണ് സ്‌കോറിങ് റേറ്റിൽ മാറ്റമുണ്ടായത്. സൂര്യ കൂട്ടായി എത്തിയതോടെ കോഹ്ലിയും ഡ്രൈവിംങ് സീറ്റിലേയ്ക്കു കയറി. 44 പന്തിൽ രണ്ടു സിക്‌സും മൂന്നു ഫോറും അടിച്ചാണ് കോഹ്ലി 62 റൺ എടുത്തത്. 25 പന്തിൽ ഒരു സിക്‌സും ഏഴു ഫോറും സഹിതമായിരുന്നു സൂര്യയുടെ 51.
മറുപടി ബാറ്റിംങിൽ ആദ്യം മുതൽ തന്നെ കൃത്യമായി വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യൻ ബൗളർമാർ തിളങ്ങിയത്. 11 ന് ഒന്നും 20 ന് രണ്ടും വിക്കറ്റ് നഷ്ടമായ നെതർലൻഡ് ഒാെരു ഘട്ടത്തിൽ 89 ന് എഴ് എന്ന നിലയിൽ തകർന്നിരുന്നു. എഴാം വിക്കറ്റിൽ ലോഗൻ വാൻ ബ്രേക്കും ക്ലാസനും ചേർന്ന് നടത്തിയ ചെറുത്തു നിൽപ്പാൻ സ്‌കോർ നൂറ് കടത്തിയത്.