മുംബൈ : 128 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം 2028 ലെ ലോസ് ആഞ്ചലസ് ഗെയിംസിലൂടെ ക്രിക്കറ്റ് ഒളിംപിക്‌സിലേക്ക് തിരിച്ചെത്തുകയാണ്. ക്രിക്കറ്റ് ലോകത്ത് ആവേശം വിതച്ച വാര്‍ത്ത ഇന്നലെയാണ് രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ മുംബൈയില്‍ ചേര്‍ന്ന യോഗം പ്രഖ്യാപിച്ചത്. ഇന്ത്യയെ പോലൊരു വന്‍ശക്തിക്ക് ക്രിക്കറ്റ് ഒളിംപിക്‌സിലേക്ക് മടങ്ങിവരുന്നത് വലിയ പ്രതീക്ഷ നല്‍കുന്നു. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ക്രിക്കറ്റിനെ ഗെയിംസിലേക്ക് ഉള്‍പ്പെടുത്താനുള്ള ഒരു കാരണം ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലിയാണ്.
മുംബൈയില്‍ നടന്ന യോഗത്തില്‍ ഇറ്റലിയുടെ ഒളിംപിക് ഷൂട്ടിംഗ് ചാമ്പ്യനും ലോസ് ആഞ്ചലസ് ഒളിംപിക്‌സ് ഡയറക്‌ടറുമായ നിക്കോളോ കാംപ്രിയാനി ക്രിക്കറ്റിനെ ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തിയതിന് പിന്നിലെ കാരണം വിശദീകരിച്ചു. ‘എന്‍റെ സുഹൃത്ത് വിരാട് കോലി ലോകത്ത് ഏറ്റവുമധികം പേര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പിന്തുടരുന്ന മൂന്നാമത്തെ അത്‌ലറ്റാണ്. കോലിക്ക് സോഷ്യല്‍ മീഡിയയില്‍ 340 മില്യണ്‍ ഫോളോവേഴ്‌സുണ്ട്. ലെബ്രോണ്‍ ജെയിംസ്, ടോം ബ്രാഡി, ടൈഗര്‍ വുഡ്‌സ് എന്നിവരുടെ ഫോളോവേഴ്‌സിനെ കൂട്ടിച്ചേര്‍ക്കുന്നതിനെക്കാള്‍ കൂടുതലാണിത്. ക്രിക്കറ്റ് ലോകത്തിനും ലോസ് ആഞ്ചലസ് ഒളിംപിക്‌സിനും രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്കും വലിയ നേട്ടമാണ് ഗെയിമിനെ ഒളിംപിക്‌സിലേക്ക് ഉള്‍പ്പെടുത്തിയത്. പരമ്ബരാഗത രാജ്യങ്ങള്‍ക്ക് അപ്പുറത്തേക്ക് ക്രിക്കറ്റിനെ വളര്‍ത്താന്‍ ഇത് സഹായിക്കും’ എന്നും നിക്കോളോ കാംപ്രിയാനി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താന്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ മുംബൈയില്‍ ചേര്‍ന്ന യോഗമാണ് അന്തിമ അംഗീകാരം ഇന്നലെ നല്‍കിയത്. ഗെയിംസിലേക്ക് ക്രിക്കറ്റിന്‍റെ വരവ് ആവേശകരമാണെന്ന് ലോസ് ആഞ്ചലസ് സംഘാടക സമിതി വ്യക്തമാക്കി. ലോസ് ആഞ്ചലസിന് ശേഷം നടക്കുന്ന 2032ലെ ബ്രിസ്ബെൻ ഒളിംപിക്‌സിലും ക്രിക്കറ്റ് ഉള്‍പെടുത്താൻ സാധ്യതയുണ്ട്. പുതുതായി ആകെ അഞ്ച് മത്സരയിനങ്ങള്‍ക്ക് ഒളിംപിക്‌സിലേക്ക് അനുമതി ഐഒസി യോഗം നല്‍കിയിട്ടുണ്ട്. നീണ്ട 128 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ക്രിക്കറ്റ് വീണ്ടും ഒളിംപിക്‌സില്‍ എത്തുന്നത്. 1900ലെ പാരീസ് ഒളിംപിക്‌സിലാണ് ക്രിക്കറ്റ് മുമ്ബ് ഇനമായത്.