ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ മുസ്ലീം സമുദായത്തെ അടർത്തിയെടുക്കാൻ പാക്കിസ്ഥാൻ; പാക്കിസ്ഥാൻ ജമാ അത്ത് തന്ത്രമൊരുക്കുന്നത് പുതിയ മുസ്ലീം രാജ്യത്തിനായി; ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: ഇന്ത്യയുടെ ദുർബലമായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളെ അടർത്തിയെടുത്ത് പുതിയൊരു രാജ്യാന്തര ഇസ്ലാമിക രാഷ്ട്രം രൂപീകരിക്കാൻ പാകിസ്ഥാൻറെ ഗൂഢശ്രമം.

Advertisements

ബംഗ്ലാദേശ്, ബംഗാളിലെയും അസമിലെയും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ, രോഹിംഗ്യകൾക്ക് ഭൂരിപക്ഷമുള്ള മ്യാൻമറിലെ അരാക്കൻ ഹിൽസ് എന്നിവ ഉൾപ്പെടുത്തി ഒരു രാജ്യാന്തര ഇസ്ലാമിക മേഖല സൃഷ്ടിക്കാനാണ് പാകിസ്ഥാൻറെ ഗൂഢാലോചന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാകിസ്ഥാൻറെ ഈ ശ്രമത്തിന് ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുമുണ്ട്. നേരത്തെ പാകിസ്ഥാന്റെ ഈ പദ്ധതി പരാജയപ്പെട്ടതായിരുന്നു. എന്നാൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതോടെ വീണ്ടും ഈ സ്വപ്നം പാകിസ്ഥാൻ പൊടിതട്ടിയെടുത്തിരിക്കുകയാണ്.

ഇന്ത്യയുടെ കിഴക്കൻ തീരങ്ങളെക്കൂടി ഉൾപ്പെടുത്തിയുള്ള രാജ്യാന്തര ഇസ്ലാമിക രാഷ്ട്രമെന്ന സ്വപ്നം വീണ്ടും സജീവമായിരിക്കുകയാണ്. ഈയിടെ അസമിലും ബംഗാളിലും നടക്കുന്ന അസ്വാരസ്യങ്ങൾ ഇതിന്റെ ഭാഗമാണെന്നും വിലയിരുത്തപ്പെടുന്നു. മയക്കമരുന്ന് ബിസിനസ്സിൽ നിന്നും ലഭിക്കുന്ന പണം ഈയൊരു അജണ്ടയ്ക്കായി വഴിതിരിച്ചുവിടുന്നതായും പറയപ്പെടുന്നു.

ഹിന്ദുക്കളുടെ കൂട്ടക്കൊല, ബംഗാളിലെ ദുർഗ പൂജ പന്തൽ തകർക്കൽ എന്നിവ ഈ അജണ്ടയുടെ ഭാഗമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈയൊരു അജണ്ട നടപ്പിലാക്കാൻ സ്വതന്ത്ര ചിന്തകരും എൻജിഒകളും ഉൾപ്പെടെ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ഇതേ അജണ്ട നടപ്പാക്കാൻ കൊൽക്കത്ത അടിസ്ഥാനമാക്കി ഒട്ടേറെ എൻജിഒകളും സ്വതന്ത്ര ചിന്തകരും പ്രവർത്തിക്കുന്നതായി കരുതുന്നു. ഇത് തിരിച്ചറിഞ്ഞാണ് വിദേശ സംഭാവ നിയന്ത്രണച്ചട്ടം (എഫ്സിആർഎ) കേന്ദ്ര സർക്കാർ കർശനമാക്കിയത്. ഇതിന്റെ ഭാഗമായി 6000 എൻജിഒകൾക്ക് എഫ്സിആർഎ ലൈസൻസ് നഷ്ടമായി.

ബംഗ്ലാദേശ് സർക്കാരും ഇതേ രീതിയിൽ ചില മുൻകരുതൽ നടപടികൾ എടുക്കുന്നുണ്ട്. ചില ഇസ്ലാമിക ഭീകരവാദ സംഘങ്ങളും പുനസംഘടിച്ച് അവരുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. താലിബാനും ഐഎസ് ഐഎസ് കെയും തമ്മിൽ അഭിപ്രായഭിന്നതകളുണ്ടെങ്കിലും ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയുള്ള രാജ്യാന്തര ഇസ്ലാമിക രാഷ്ട്രം എന്ന സ്വപ്നത്തിന് ഇസ്ലാമിക ഗ്രൂപ്പുകൾ കൈകോർക്കുന്നുണ്ട്.

ചില ഗോത്ര തീവ്രവാദ സംഘങ്ങൾക്ക് ഈ ഇസ്ലാമിക തീവ്രസംഘടനകളിൽ നിന്നും കൈകോർക്കാനുള്ള സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. എഎഫ്എസ്പിഎ എടുത്തുകളയണമെന്ന ആവശ്യം നാഗാലാന്റിൽ ഉയർത്തപ്പെടുകയും അത് മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കാട്ടുതീ പോലെ പടർന്നതും രഹസ്യസേന വൃത്തങ്ങൾ കരുതലോടെയാണ് വീക്ഷിക്കുന്നത്.

അതേ സമയം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ചില ഗറില്ല സംഘങ്ങൾ ആയുധം വെച്ച് കീഴടങ്ങിയത് ഇന്ത്യയുടെ ആഭ്യന്തരമന്ത്രാലയത്തിന്റെ ജാഗ്രതയുടെ ഫലമാണ്. അസമിലെ കർബി ആംഗ്ലോങിലെ ധൻസിരിപറിൽ ഡിസംബർ 23ന് ധിമസ നാഷണൽ ലിബറേഷൻ ആർമിയുടെ 67 ഗറില്ലകൾ ആയുധംവെച്ച് കീഴടങ്ങി. എച്എൻഎൽസി ഗറില്ലാ സംഘം ഡിസംബർ 30ന് മേഘാലയയിൽ കീഴടങ്ങിയതും എടുത്തുപറയേണ്ടതാണ്.

ത്രിപുരയിലെ നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുരയിലെ നിരോധിക്കപ്പെട്ട ബിശ്വമോഹൻ വിഭാഗത്തിലെ രണ്ടംഗങ്ങൾ കീഴടങ്ങിയതും കേന്ദ്രസർക്കാരിനെ സംബന്ധിച്ച് വൻവിജയമാണ്. കീഴടങ്ങിയ സ്വപൻ ദെബ്ബാർമ, ഖിതിഷ് ദെബ്ബാർമ എന്നിവർ ബംഗ്ലാദേശ് അതിർത്തി ജില്ലയായ ഖൊവായിൽ നിന്നുള്ളവരാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.