ഡല്‍ഹി: അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത് 2900 വര്‍ഗീയ സംഘര്‍ഷ കേസുകളാണെന്ന് കേന്ദ്രസര്‍ക്കാര്‍ . കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് 2017 മുതല്‍ 2021 വരെയായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ബുധനാഴ്ച രാജ്യസഭയെ അറിയിച്ചത്.
2021ല്‍ 378 വര്‍ഗീയ സംഘര്‍ഷ കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ രേഖകള്‍ ഉദ്ധരിച്ച് റായ് പറഞ്ഞു. 2020-857, 2019-438, 2018- 512, 2017-723 എന്നിങ്ങനെയാണ് കേസുകളുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആക്രമണത്തിന് പ്രേരണ നല്‍കുന്ന വ്യാജ വാര്‍ത്തകളും കിംവദന്തികളും പ്രചരിക്കുന്നത് നിരീക്ഷിക്കാനും അവ ഫലപ്രദമായി നേരിടാനും അവയ്ക്കെതിരെ ഇടപെടാനും ആവശ്യപ്പെട്ട് 2018 ജൂലൈ 4 ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സര്‍ക്കാര്‍ കത്തയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2018 ജൂലൈ 23 നും സെപ്റ്റംബര്‍ 25 നും സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഭരണകൂടങ്ങള്‍ക്കും രാജ്യത്ത് ആള്‍ക്കൂട്ട അക്രമ സംഭവങ്ങള്‍ തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി റായ് വ്യക്തമാക്കി.