മുംബൈ : ന്യൂസിലാന്റിന് എതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. മൂന്നാം ദിനം മികച്ച രീതിയിൽ ബാറ്റ് ഏന്തിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 276 റൺസ് നേടി. ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഇതോടെ ന്യൂസിലാന്റിന്റെ വിജയ ലക്ഷ്യം 540 ആയി. രണ്ട് ദിവസം ശേഷിക്കെ ഈ വലിയ ലക്ഷ്യം മറികടന്നാൽ മാത്രമേ കിവീസിന് രക്ഷയുള്ളൂ.ഈ മത്സരത്തിൽ വുജയിക്കുന്ന ടീം പരമ്പര നേടും.
രണ്ടാം ഇന്നിംഗ്‌സിലും മായങ്ക് അഗർവാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. പരിക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരം ചേതേശ്വർ പുജാരയാണ് അഗർവാളിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ഇരുവരും ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. നായകൻ വിരാട് കോഹ്‌ലി, ശുഭ്മാൻ ഗിൽ , അക്‌സർ പട്ടേൽ എന്നിവരും ബാറ്റിംഗ് നിരയിൽ തിളങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ന്യൂസിലാന്റ് ബോളർമാരിൽ അജാസ് പട്ടേൽ നാല് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര 3 വിക്കറ്റുകൾ നേടി.മൂന്നാം ദിനത്തിൽ സ്പിൻ ബൗളർമാരുടെ ആധിപത്യം കണ്ട മത്സരത്തിൽ ഇനിയുള്ള ദിവസങ്ങളിലും സ്പിൻ ബൗളർമാർക്ക് തന്നെയാകും മുൻതൂക്കം. അവസാന ദിനങ്ങളിൽ പിച്ചിൽ ബാറ്റിംഗ് ദുഷ്കരമാകും എന്നുള്ളതിനാൽ കിവീസ് ബാറ്റിങ് നിരയെ വളരെ വേഗം എറിഞ്ഞിടാനാകും കോഹ്‌ലിയുടെയും കൂട്ടരുടെയും ശ്രമം