ഇൻഡോറിൽ ഹിറ്റ്മാനും ഗില്ലാട്ടം ; സെഞ്ചുറി തിളക്കവുമായി ഓപ്പണർമാർ ; ഇന്ത്യ മികച്ച സ്കോറിലേക്ക്

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം. ഇന്‍ഡോര്‍ ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ 34 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തിൽ 267 റണ്‍സെടുത്തിട്ടുണ്ട്.ക്യാപ്റ്റന്‍ രോഹിത് ശര്‍മ (101), ശുഭ്മാന്‍ ഗില്‍ (112) എന്നിവർ സെഞ്ചുറി നേടി. നേരത്തെ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പേസര്‍മാരായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് വിശ്രമം നല്‍കി. ഉമ്രാന്‍ മാലിക്ക്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് പകരമെത്തിയത്.

തുടക്കത്തിൽ ഗില്ലിനേക്കാള്‍ കൂടുതല്‍ ആക്രമിച്ച്‌ കളിച്ചത് രോഹിത്തായിരുന്നു. എന്നാൽ ക്രമേണ ഗില്ലും അക്രമണത്തിലേക്ക് ഗിയർ മാറ്റുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്ബര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. അവസാന മത്സരവും പരമ്പര തൂത്തുവാരാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ന്യൂസിലന്‍ഡ് ആവട്ടെ ആശ്വാസജയവും ലക്ഷ്യമിടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ന്യൂസിലന്‍ഡ് നിരയില്‍ ഒരു മാറ്റമുണ്ട്. ഹെന്റി ഷിപ്‌ലിക്ക് ജേക്കബ് ഡഫി ടീമിലെത്തി. ഷാര്‍ദൂലും ഉമ്രാനുമാണ് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യയും സഹായിക്കാനെത്തും. മൂന്ന് സ്പിന്നര്‍മാര്‍ ടീമിലുണ്ട്. വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.

Hot Topics

Related Articles